അതുവരെ ലതാനായര്‍ എവിടെയായിരുന്നു?
തിരുവനന്തപുരം : കിളിരൂര്‍ - കവിയൂര്‍ കേസിലെ പ്രധാന പ്രതി ലതാ നായരുടെ ഒളിവു ജീവിതം എവിടെയായിരുന്നു എന്ന കാര്യം അന്വേഷിക്കണമെന്ന ആവശ്യം കോടതിയില്‍ ഉന്നയിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍. ലതാനായര്‍ എവിടെ ഒളിവില്‍ കഴിഞ്ഞുവെന്നും ആരുടെ സംരക്ഷണയിലായിരുന്നുവെന്നും സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യം.
ശാരിയുടെ പിതാവ് സുരേന്ദ്രന്‍ കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത് 2004 സെപ്തംബര്‍ 16നാണ്. പരാതിയെ തുടര്‍ന്ന കോട്ടയം വെസ്റ്റ് പൊലീസ് സിഐയെ അന്വേഷണച്ചുമതല ഏല്‍പ്പിച്ച ദിവസമാണ് ലതാ നായര്‍ ഒളിവില്‍ പോയത്.
പിന്നീട് ഇവര്‍ അങ്കമാലി കോടതിയില്‍ കീഴടങ്ങുകയായിരുന്നു. 2004 ഒക്ടോബര്‍ 12നാണ് ലതാനായര്‍ കോടതിയില്‍ കീഴടങ്ങിയത്. ഈ ദിവസങ്ങളില്‍ ഇവര്‍ എവിടെയായിരുന്നുവെന്ന് അന്വേഷിക്കാന്‍ ലോക്കല്‍ പൊലീസോ സിബിഐയോ തയ്യാറായിട്ടില്ല.
ഇക്കാര്യം അന്വേഷിക്കാതെ വിട്ടുകളഞ്ഞത് പ്രതികളെ സംരക്ഷിക്കാനാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അവര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
കണിച്ചുകുളങ്ങര കേസു പോലെ കോളിളക്കം സൃഷ്ടിച്ച എല്ലാ കേസുകളിലും പ്രതികളുടെ ഒളിത്താവളത്തെക്കുറിച്ചും പ്രതികളെ സഹായിച്ചവരെക്കുറിച്ചും വിശദമായി അന്വേഷിച്ചിട്ടുണ്ട്. എന്നാല്‍ കിളിരൂര്‍ കവിയൂര്‍ കേസുകളില്‍ ഇത്തരമൊരന്വേഷണം നടത്തിയിട്ടില്ല. സിബിഐ ലതാനായരെ ചോദ്യം ചെയ്യുക പോലും ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലതാനായരെ സിബിഐ ചോദ്യം ചെയ്തിട്ടില്ലെന്ന കാര്യം ആക്ഷന്‍ കൗണ്‍സില്‍ സിബിഐ ഡെപ്യൂട്ടി ഡയറക്ടറെ അറിയിച്ചിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന് അവര്‍ ഉറപ്പു നല്‍കിയതായി ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications