കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റ് വ്യാപാരം 9,000 കോടി കടക്കും

  • By Staff
Google Oneindia Malayalam News

ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഒഫ് ഇന്ത്യയും ഐഎംആര്‍ബിയും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ ഇന്റര്‍നെറ്റ് ഉപഭോക്തൃ വിപണി 2007-08 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 9,210 കോടി രൂപയിലെത്തുമെന്ന് പറയുന്നു.

2006-07 വര്‍ഷത്തിന്റെ അവസാനത്തില്‍ വിപണി 7,080 കോടിയിലെത്തിയിരുന്നു. 2007-08 സാമ്പത്തിക വര്‍ഷത്തില്‍ 30 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇന്റര്‍നെറ്റിലൂടെ ഉത്പന്നങ്ങളും സേവനങ്ങളും വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുക എന്നാണ് ഇ-കോമേഴ്സ് ഉപഭോക്തൃ രംഗത്തെ സര്‍വെയില്‍ നിര്‍വചിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ ട്രാവല്‍, ക്ലാസിഫൈഡ്സ്സ്, പണം നല്‍കി ഉള്ളടക്കങ്ങള്‍ വാങ്ങുക, ഇന്റ്റര്‍നെറ്റില്‍ നിന്നുള്ള ഡിജിറ്റല്‍ ഡൗണ്‍ലോഡ് എന്നീ വിഭാഗങ്ങളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.
2006-07 വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ട്രാവല്‍ വിഭാഗത്തില്‍ 5,500 കോടി രൂപയുടെ ബിസിനസാണ് നടന്നത്. 2007-08 അവസാനത്തില്‍ ഇത് 7,000 കോടിയാവുമെന്ന് സര്‍വെയില്‍ പറയുന്നു.

ഓണ്‍ലൈന്‍ ക്ലാസിഫൈഡ്സില്‍ 2006-07 വര്‍ഷത്തില്‍ 540 കോടി രൂപയുടെ ബിസിനസാണ് നടന്നത്. 2007-08 അവസാനത്തോടെ ഇത് 820 കോടിയായി വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇ-ടെയിംലിംഗില്‍ 2006-07 വര്‍ഷത്തില്‍ 850 കോടി രൂപയുടെ ബിസിനസ് നടന്നു. ഇത് 1105 കോടിയായി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X