കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താക്കന്മാര്‍ക്ക്‌ തല്ലാന്‍ അര്‍ഹതയുണ്ടെന്ന്‌ ഭാര്യമാര്‍

  • By Staff
Google Oneindia Malayalam News

Many women justify wife beatingദില്ലി: സ്‌ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനം ഗൗരവമേറിയ പ്രശ്‌നമായാണ്‌ ഇന്ത്യയിലെ സര്‍ക്കാറും സാമൂഹ്യക്ഷേമവകുപ്പും കാണുന്നത്‌.

എന്നാല്‍ ഇന്ത്യയിലെ സ്‌ത്രീകളില്‍ ഏറെപ്പേരും സര്‍ക്കാര്‍ നല്‍കുന്ന ഗൗരവം ഈ പ്രശ്‌നത്തിന്‌ നല്‍കുന്നില്ലെന്ന്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌. ഇന്ത്യയില്‍ 28 സംസ്ഥാനങ്ങളിലായി നടത്തിയ ദേശീയ കുടുംബാരോഗ്യ സര്‍വ്വേയിലാണ്‌ സ്‌ത്രീകള്‍ ഇത്തരത്തില്‍ പ്രതകരിച്ചത്‌.

ഭര്‍ത്താക്കന്മാര്‍ മര്‍ദ്ദിയ്‌ക്കുന്നത്‌ ശരിയായ കാരണങ്ങള്‍ക്കാണെങ്കില്‍ അത്‌ ന്യായീകരിയ്‌ക്കപ്പെടേണ്ടതാണെന്നാണ്‌ സര്‍വ്വെയില്‍ പങ്കെടുത്ത 1.25 ലക്ഷം സ്‌ത്രീകളില്‍ 41 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്‌.

അതായത്‌ ഭര്‍തൃവീട്ടുകാരോടുള്ള അപമര്യാദയായ പെരുമാറ്റം, വീട്ടുചുമതലകളും കുട്ടികളെ വളര്‍ത്തുന്നതിലും ശ്രദ്ധിയ്‌ക്കാതിരക്കല്‍ എന്നിവയെല്ലാം തല്ലുകൊള്ളേണ്ട കാര്യങ്ങള്‍ തന്നെയാണെന്നാണ്‌ ഇവര്‍ ചൂണ്ടിക്കാട്ടിയത്‌.

സര്‍വ്വെയില്‍ പങ്കെടുത്ത നല്‍പ്പതു ശതമാനത്തിലധികം സ്‌ത്രീകളും ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനമോ മറ്റേതെങ്കിലും തരത്തിലുള്ള പീഡനമോ സഹിയ്‌ക്കുന്നവരാണെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌. 54ശതമാനം സ്‌ത്രീകളും ഇത്തരം പീഡനങ്ങളെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ന്യായീകരിയ്‌ക്കുകയാണ്‌ ചെയ്‌തത്‌.

സര്‍വ്വേയില്‍ പങ്കെടുത്ത 75,000 പുരുഷന്മാരില്‍ 51ശതമാനം പേരും ഭാര്യമാരെ തല്ലുന്നതില്‍ യാതൊരു തെറ്റുമില്ലെന്നാണ്‌ പ്രതികരിച്ചത്‌. പതിനെട്ട്‌ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓപ്‌ പോപ്പുലേഷന്‍ സ്റ്റഡീസാണ്‌ സര്‍വ്വെയ്‌ക്ക്‌ നേതൃത്വം നല്‍കിയത്‌.

സര്‍വ്വേയിലൂടെ പുറത്തുവന്ന ഇന്ത്യന്‍ സ്‌ത്രീകളുടെ മനോഭാവം തീര്‍ത്തും ഞെട്ടിയ്‌ക്കുന്നതാണെന്നാണ്‌ പോപ്പുലേഷന്‍ സ്റ്റഡീസിലെ ഡോക്ടര്‍ സുലഭ പരശുരാമന്‍ അഭിപ്രായപ്പെട്ടത്‌.

ഭര്‍ത്താക്കന്മാര്‍ പറയുന്നു ഭാര്യമാരെ തല്ലുന്നതില്‍ തെറ്റില്ലെന്ന്‌, ഭാര്യമാരാകട്ടെ ഭര്‍ത്താക്കന്മാരുടെ പ്രവൃത്തിയെ ന്യായീകരിയ്‌ക്കുകയും ചെയ്യുന്നു. ഈ സാമുഹിക മനസ്ഥിതി എത്രയും പെട്ടന്ന്‌ തിരുത്തേണ്ടതാണ്‌- അവര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X