മോന്സിന്‍റെ സത്യപ്രതിജ്ഞ 18ന് നടന്നേയ്ക്കും
തിരുവനന്തപുരം: ഒഴിവുവന്ന മന്ത്രി സ്ഥാനത്തേയ്ക്ക് മോന്‍സ് ജോസഫിനെ നിയോഗിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ചെയര്‍മാന്‍ പി.ജെ. ജോസഫ് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ അറിയിച്ചു.
ടെലിഫോണിലാണ് ജോസഫ് ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്. സത്യപ്രതിജ്ഞ ഒക്ടോബര്‍ പതിനെട്ടിന് നടക്കുമെന്നാണ് സൂചന.
സത്യപ്രതിജ്ഞ 15 നകം നടത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നതെങ്കിലും ഗവര്‍ണ്ണര്‍ സ്ഥലത്തില്ലാത്തിനാലാണ് 18 ലേക്ക് നീളുന്നത്. സത്യപ്രതിജ്ഞ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇനിയും ഉണ് ടായിട്ടില്ല.
ഇതിനിടെ മോന്‍സ് ജോസഫിനെ മന്ത്രി സ്ഥാനത്തേയ്ക്ക് നിയോഗിച്ചതില്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാവുകയാണ്. ഒരു മാസത്തോളം തുടര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് വെള്ളിയാഴ്ച രാത്രി വൈകി ജോസഫ് ഗ്രൂപ്പിന്റെ പുതിയ പൊതുമരാമത്ത് വകുപ്പു മന്ത്രിയായി കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫിനെ തെരെഞ്ഞെടുത്തത്.
മന്ത്രിയെ നിശ്ചയിച്ചതോടെ പാര്‍ട്ടിയില്‍ ഇക്കാര്യത്തില്‍ ഉണ് ടായിട്ടുള്ള ഭിന്നത പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്. മോന്‍സിനേക്കാള്‍ മുതിര്‍ന്ന അംഗമായ സുരേന്ദ്രന്‍ പിള്ളയ്ക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കും തീരുമാനത്തിലുളള്ള ഭിന്നത മറനീക്കി പുറത്തുവന്നുകഴിഞ്ഞു.
ഉന്നതാധികാര സമിതിയോഗത്തിന് ശേഷം ഈ വിഭാഗം പ്രത്യേക യോഗം ചേര്‍ന്ന് പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു. പാര്‍ട്ടിയെ പിളര്‍ത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് മന്ത്രിയെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ സംഭവിച്ചിരുന്നത്.












Click it and Unblock the Notifications