കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരിയ്ക്കെതിരായ പ്രചാരണം സിപിഎമ്മിന് തലവേദനയാകുന്നു

  • By Staff
Google Oneindia Malayalam News

തലശേരി: കോടിയേരിയില്‍ ആഭ്യന്തരമന്ത്രിയ്ക്കെതിരെ സിപിഎമ്മിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ നടത്തുന്ന പ്രചരണങ്ങള്‍ സിപിഎമ്മിന് തിരിച്ചടിയാകുന്നു.

എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പ്രവര്‍ത്തകരെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ കോടിയേരി ബാലകൃഷ്ണനെതിരെ പ്രകടനം നടത്തുകയും പോസ്റ്ററുകള്‍ പതിയ്ക്കുകയും ചെയ്യുന്നത്. യഥാര്‍ത്ഥ പ്രതികളെ രക്ഷിയ്ക്കാന്‍ വേണ്ടി നിരപരാധികളെ അറസ്റ്റുചെയ്തിരിയ്ക്കുകയാണെന്നാണ് പ്രവര്‍ത്തകര്‍ ആരോപിയ്ക്കുന്നത്

പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം കൂടിയായ മന്ത്രി കോടിയേരി ബാലകൃഷ്ണനെതിരെ അദ്ദേഹത്തിന്റെ സ്വദേശത്തു തന്നെ സിപിഎം പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തിറങ്ങിയതു പാര്‍ട്ടിയെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

ജില്ലാ നേതൃത്വം നേരിട്ടെത്തി പാര്‍ട്ടി മെംബര്‍മാരുടെയും അനുഭാവികളുടെയും യോഗം വിളിച്ചെങ്കിലും മെംബര്‍മാരില്‍ പലരും പങ്കെടുത്തില്ല. യോഗം നിശ്ചയിച്ച അതേ സമയത്തു തന്നെ ആദ്യദിവസത്തേതിനെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനവും നടന്നു.

പരസ്യമായ പ്രതിഷേധം തുടരാനാണു കോടിയേരിയിലെ പ്രവര്‍ത്തകരുടെ തീരുമാനമെന്നാണ് സൂചന. ഏതാനും പ്രവര്‍ത്തകരുടെ വൈകാരിക പ്രകടനമല്ല മറിച്ചു പ്രാദേശിക നേതൃത്വത്തിന്റെ അനുഗ്രഹാശിസുകളോടെയുള്ള പ്രതിഷേധമാണ് നടക്കുന്നതെന്നാണ് വിവരം.

സാധാരണഗതിയില്‍ പാര്‍ട്ടിക്കെതിരെ നേരിയ ചലനമുണ്ടായാല്‍ പോലും അതിനെതിരെ പ്രസ്‌താവനയുമായി രംഗത്തു വരാറുള്ള പാര്‍ട്ടി നേതൃത്വം ഇത്രയും ഗുരുതരമായ പ്രശ്നത്തെക്കുറിച്ചു പ്രതികരിക്കാന്‍ തയാറായിട്ടില്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X