കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പ് മാപ്പു പറയണമെന്ന് സിപിഎം.

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : മത്തായിചാക്കോ സുബോധത്തോടെ അന്ത്യകൂദാശ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യയും സഹോദരനും വ്യക്തമാക്കിയ സാഹചര്യത്തില്‍ താമരശേരി ബിഷപ്പ് മാപ്പു പറയണമെന്ന് സിപിഎം സംസ്ഥാനക്കമ്മിറ്റി.

മത്തായി ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചുവെന്ന താമരശേരി ബിഷപ്പിന്റെ പരാമര്‍ശത്തോടുളള പിണറായി വിജയന്റെ പ്രതികരണത്തിന് സിപിഎം സംസ്ഥാനക്കമ്മിറ്റി പിന്തുണ നല്‍കി.

മാന്യമായ പൊതുജീവിതം നയിച്ച ഒരു പൊതുപ്രവര്‍ത്തകനെ അപമാനിക്കാന്‍ നടത്തിയ ശ്രമത്തെ പാര്‍ട്ടി സെക്രട്ടറി ചെറുക്കുകയായിരുന്നുവെന്നാണ് വി വി ദക്ഷിണാമൂര്‍ത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയത്. പിണറായിയുടെ പരാമര്‍ശം വളച്ചൊടിച്ച് യുഡിഎഫിന് ഊര്‍ജം പകരാന്‍ ചില മാധ്യമങ്ങളും പുരോഹിത്മാരും നടത്തുന്ന ശ്രമത്തെ തളളിക്കളയണമെന്നും സംസ്ഥാനക്കമ്മിറ്റി പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

മത്തായി ചാക്കോയുടെ മൃതദേഹം തിരുവാമ്പാടി സിപിഎം ഓഫീസിനു സമീപത്ത് പൊതുസ്ഥലത്താണ് സംസ്ക്കരിച്ചത്. അത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമായിരുന്നു. മാര്‍ക്സിസ്റ്റ് ആദര്‍ശപ്രകാരം ജീവിച്ച വ്യക്തിയായതിനാല്‍ തന്റെ ജീവിതവും ആദര്‍ശവും തമ്മില്‍ പൊരുത്തം വേണമെന്ന് ചാക്കോയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നിട്ടും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് കാലത്ത് ഇക്കാര്യം യുഡിഎഫ് തിരഞ്ഞെടുപ്പ് വിഷയമാക്കി.

ജീവിച്ചിരുന്ന കാലത്ത് ചാക്കോ കൂദാശ സ്വീകരിച്ചെന്നും ചാക്കോയുടെ കുടുംബാംഗങ്ങളുടെ എതിര്‍പ്പ് ചെവിക്കൊളളാതെയാണ് അദ്ദേഹത്തെ പൊതുസ്ഥലത്ത് സംസ്ക്കരിച്ചതെന്നുമായിരുന്നു യുഡിഎഫിന്റെ പ്രചരണം. മത്തായിചാക്കോ കൂദാശ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യയും സഹോദരനും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കളളപ്രചരണം നടത്തിയവര്‍ മാപ്പു പറയണമെന്നും സിപിഎം ആവശ്യപ്പെട്ടു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X