കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധിക്കെതിരെ പരിഷത്ത് അപ്പീലിന്

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം : പാഠം മാസികയ്ക്കെതിരെ നല്‍കിയ അപകീര്‍ത്തിക്കേസിലെ വിധിക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അപ്പീല്‍ നല്‍കും.

പ്രസ്തുത കേസില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ വിധി യഥാര്‍ത്ഥ തെളിവുകള്‍ കണക്കിലെടുക്കാതെയും ലഭിച്ച തെളിവുകള്‍ വസ്തുനിഷ്ഠമായി വിലയിരുത്താതെയും ഉളളതാണെന്ന് ആരോപിച്ചാണ് പരിഷത്ത് മേല്‍ കോടതിയെ സമീപിക്കുന്നത്.

പാഠത്തില്‍ വന്ന ലേഖനങ്ങള്‍ പരിഷത്തിന് അപകീര്‍ത്തികരമാണെന്ന് കോടതി അംഗീകരിക്കുന്നുണ്ട്. അതിലെ ഭാഷയും ചാരന്‍, ദല്ലാള്‍, തുടങ്ങിയ പദപ്രയോഗങ്ങളും അങ്ങേയറ്റം പ്രകോപനപരവും കടുത്തതുമാണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോടതിയില്‍ നിന്നും തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി പി കുഞ്ഞിക്കണ്ണനും ജനറല്‍ സെക്രട്ടറി സി എം മുരളീധരനും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സ്വദേശത്തോ വിദേശത്തോ ഉളള ഒരു ഏജന്‍സിയില്‍ നിന്നും പരിഷത്ത് ഫണ്ട് സ്വീകരിക്കാറില്ല. ഇതു സംബന്ധിച്ച ഏത് അന്വേഷണത്തെയും സംഘടന സ്വാഗതം ചെയ്യുന്നു. പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഐആര്‍ടിസി വിവിധ ഗവേഷണ പദ്ധതികള്‍ക്കായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാറുണ്ട്. എന്നാല്‍ ഐആര്‍ടിസിയും വിദേശ ഫണ്ട് സ്വീകരിക്കാറില്ല.

പ്രാദേശിക വികസനത്തെക്കുറിച്ചുളള ഗവേഷണ പഠനങ്ങള്‍ക്ക് സിഡിഎസ് അപേക്ഷ ക്ഷണിച്ചതിന്‍പ്രകാരമാണ് ഐആര്‍ടിസി പ്രോജക്ട് സമര്‍പ്പിച്ചത്. ആ പ്രോജക്ട് സിഡിഎസ് അംഗീകരിച്ച് ഐആര്‍ടിസി മുഖാന്തിരം നടപ്പാക്കുകയാണുണ്ടായത്. ഇത് പാഠം ആരോപിക്കുന്നതു പോലെ വിദേശപണ കൈമാറ്റമല്ല.

സിഡിഎസ് ഐആര്‍ടിസിയ്ക്ക് ഗവേഷണം നടത്താന്‍ അനുവദിച്ച സാമ്പത്തിക സഹായം അനധികൃത വിദേശപണമാണെന്ന ആരോപണം കോടതി സ്വീകരിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് പരിഷത്ത് ഭാരവാഹികള്‍ വ്യക്തമാക്കി. അതുപോലെ വെളളാങ്ങന്നൂര്‍ പഞ്ചായത്തിലെ വിഭവഭൂപട നിര്‍മ്മാണത്തിലും പരിഷത്തിന് പങ്കൊന്നുമില്ല. ഇതേക്കുറിച്ച് പാഠത്തില്‍ വന്ന പരാമര്‍ശങ്ങളും അതില്‍ ഏതോ വിദേശി പങ്കെടുത്തുവെന്നുമൊക്കെ എഴുതിപ്പിടിപ്പിച്ചതും ന്യായീകരിക്കുന്ന വിധത്തില്‍ കോടതിയില്‍ നിന്നുണ്ടായ വിധി നിര്‍ഭാഗ്യകരമാണെന്നും അവര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X