Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാക്കോയുടെ വിവാഹത്തിന് മതപരമായ ചടങ്ങ് ഉണ്ടായിരുന്നില്ല: പിണറായി

തിരുവനന്തപുരം: അന്തരിച്ച എംഎല്‍എ മത്തായി ചാക്കോയുടെ വിവാഹത്തിന്‌ മതപരമായ ഒരു ചടങ്ങുമുണ്ടായിരുന്നില്ലെന്ന്‌ സിപിഎം സംസ്ഥാനസെക്രട്ടറിപിണറായി വിജയന്‍.

ഇതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയെന്ന്‌ അവകാശപ്പെടുന്ന താമരശേരി രൂപത, അങ്ങനെയെങ്കില്‍ ചാക്കോ ഒപ്പിട്ട അപേക്ഷകൂടി ഹാജരാക്കണമെന്ന്‌ പിണറായി ആവശ്യപ്പെട്ടു.

മത്തായി ചാക്കോ മതപരമായി വിവാഹം ചെയ്‌തിട്ടില്ലെന്നത്‌ പൂര്‍ണ ബോധ്യമുണ്ട്‌. ഇല്ലാത്ത കാര്യമാണ്‌ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്‌. മറിച്ചെങ്കില്‍ വിവാഹത്തിന്‌ അദ്ദേഹം നല്‍കിയ അപേക്ഷ ഏതെങ്കിലും പള്ളിയുടെ ശേഖരത്തിലുണ്ടാകുമല്ലോ- പിണറായി ചോദിച്ചു.

മത്തായി ചാക്കോ ധന്യമായ കമ്യൂണിസ്റ്റ്‌ ജീവിതമാണ്‌ അവസാനംവരെ നയിച്ചത്. ഇപ്പോഴത്തെ വിവാദം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക്‌ സ്വാഭാവികമായും വിഷമമുണ്ടാക്കുന്നതാണ്‌.

പക്ഷേ അദ്ദേഹത്തെ അപമാനിച്ചാല്‍ പാര്‍ട്ടിക്ക്‌ മറുപടി പറയാതെയിരിക്കാനാവില്ലല്ലോ. കുടുംബാംഗങ്ങളുടെ നീറ്റല്‍ ശരിയായ രീതിയില്‍ പാര്‍ട്ടി മനസ്സിലാക്കുന്നുവെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+