കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോധം പോയ മാണിയെ ജോസഫ് റാഞ്ചിയാല്‍........

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം : അബോധാവസ്ഥയില്‍ കിടക്കുന്ന മാണി ഗ്രൂപ്പ് കേരള കോണ്‍ഗ്രസുകാരന്‍, കുടുംബാംഗങ്ങളോ ബന്ധുക്കളോ അറിയാതെ ജോസഫ് ഗ്രൂപ്പില്‍ മെമ്പര്‍ഷിപ്പ് എടുത്തു എന്നു പറഞ്ഞാല്‍ കെ എം മാണി സഹിക്കുമോ?

രസകരമായ ഈ ചോദ്യം ചോദിക്കുന്നത് ജോസഫ് പുലിക്കുന്നേലാണ്. അന്ത്യകൂദാശാ വിവാദത്തെക്കുറിച്ച് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് പുലിക്കുന്നേലിന്റെ ഈ ചോദ്യമുളളത്.

കത്തോലിക്കാ വിശ്വാസമനുസരിച്ച് പുലര്‍ത്തേണ്ട ഏഴു കൂദാശകളില്‍ ഒന്നു പോലും സ്വീകരിക്കുന്നയാളിന്റെയോ അടുത്ത ബന്ധുക്കളുടെയോ സമ്മതമില്ലാതെ നടത്താന്‍ പാടില്ലെന്നും പുലിക്കുന്നേല്‍ വാദിക്കുന്നു. "കത്തോലിക്കാസഭയുടെ പഠനം അനുസരിച്ച്, മനുഷ്യന്‍ വിവേകമുള്ള ഒരു ജീവിയാണ്. ആ നിലയ്ക്ക്, ഓരോ വ്യക്തിക്കും സ്വയം പ്രവര്‍ത്തിക്കാനും, അവന്റെ പ്രവൃത്തികളെ നിയന്ത്രിക്കാനുമുള്ള അവകാശമുണ്ട്''(Catichesm of the Catholic Church, Page - 331).

സ്വതന്ത്രമായ മനസോടു കൂടി വേണം കൂദാശ സ്വീകരിക്കേണ്ടത്. കൂദാശ ആരിലും അടിച്ചേല്‍പിക്കാന്‍ പാടില്ല. അപ്രകാരം ചെയ്യുന്നത് കത്തോലിക്കാ സഭയുടെ പഠിപ്പിക്കലുകള്‍ക്ക് വിരുദ്ദവുമാണെന്ന് പുലിക്കുന്നേല് ഓര്‍മ്മിപ്പിക്കുന്നു.

ഒരു കമ്മ്യൂണിസ്റ്റുകാരനായി സഭയ്ക്ക് പുറത്തു ജീവിച്ച ചാക്കോയെ അപമാനിക്കാനാണോ ഇക്കാര്യം ഇപ്പോള്‍ വിവാദമാക്കിയതെന്ന കാര്യം വ്യക്തമാക്കപ്പെടണമെന്നും പുലിക്കുന്നേല്‍ ആവശ്യപ്പെട്ടു.

കുറവിലങ്ങാട് പളളിയില്‍ അംഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് വി കെ കുര്യന്‍ അന്തരിച്ചതിനു ശേഷം സഭ അദ്ദേഹത്തെ പളളിയില്‍ നിന്നും പുറത്താക്കുകയും മരണാനന്തര ചടങ്ങുകള്‍ ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്തു. ഈ പ്രവൃത്തി കുറ്റകരമാണെന്ന് കണ്ട കോടതി പാലാ മെത്രാന് രണ്ടേകാല്‍ ലക്ഷം രൂപ പിഴ വിധിച്ച കാര്യവും ജോസഫ് പുലിക്കുന്നേല്‍ ചൂണ്ടിക്കാട്ടുന്നു.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ എംഎല്‍എ അബോധാവസ്ഥയില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുക്കളോ കുടുംബാംഗങ്ങളോ അറിയാതെ ജോസഫ് ഗ്രൂപ്പില്‍ മെമ്പര്‍ഷിപ്പ് എടുത്തു എന്നു പറഞ്ഞാല്‍ മാണി സമ്മതിക്കുമോ എന്നു ചോദിച്ചാണ് പുലിക്കുന്നേല്‍ ലേഖനം അവസാനിപ്പിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X