Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ പണയവസ്‌തുവാക്കി ചൂതാട്ടം

വൈശാലി (ബീഹാര്‍): ചൂതാട്ടത്തില്‍ പലവട്ടം തോറ്റ്‌ കടംകയറിയപ്പോള്‍ സ്വന്തം ഭാര്യയെ പണയപ്പെടുത്തി ഭര്‍ത്താവ്‌ ചൂതാട്ടം നടത്തി.

ബീഹാറിലെ വൈശാലി ജില്ലക്കരാനായ ഉമാശങ്കര്‍ ചൗധരിയാണ്‌ സ്വന്തമായുള്ള എല്ലാവസ്‌തുക്കളും കളിയില്‍ നഷ്ടമായപ്പോള്‍ ഭാഗ്യപരീക്ഷണമെന്ന നിലയ്‌ക്ക്‌്‌ ഭാര്യയെ പണയപ്പെടുത്തിയത്‌.

പണം, ഭൂമി എന്നുവേണ്ട സ്വന്തമായുള്ള മോട്ടോര്‍സൈക്കിളും വാച്ചും വരെ പണയപ്പെടുത്തിക്കളിച്ചിട്ടും ജയിക്കാന്‍ കഴിയാതെയാണ്‌ ഉമാശങ്കര്‍ അവസാനം ഭാര്യയെ പണയവസ്ഥവാക്കി ചൂതാട്ടം തുടര്‍ന്നത്‌. ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട ആഘോഷച്ചടങ്ങുകള്‍ക്കിടെയായിരുന്നു ഉമാശങ്കറും അതേ ഗ്രാമത്തില്‍ത്തന്നെയുള്ള മനോജ്‌ സിംഗും ചൂത്‌ കളിച്ചത്‌.

കളിയില്‍ തോറ്റുവെന്ന്‌ മാത്രമല്ല ജയിച്ച മനോജ്‌ സിംഗ്‌ എന്നയാള്‍ സുനൈനദേവിയെ ലഭിയ്‌ക്കണമെന്ന്‌ വാശിപിടിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ പഞ്ചായത്തിലാകെ വാര്‍ത്ത പരക്കുകയും പഞ്ചായത്ത്‌ യോഗം ചേരുകയും ചെയ്‌തു.

യോഗത്തില്‍ ചൗധരി നല്‍കാനുള്ള അയ്യായിരം രൂപ മനോജിന്‌ നല്‍കണമെന്നും ബാക്കിക്കാര്യങ്ങളൊക്കെ മറക്കാന്‍ മനോജ്‌ തയ്യാറാവണമെന്നും യോഗത്തില്‍ വിധിയുണ്ടായി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+