കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏലിയാസിനെ കൊന്നത് ആര്?

  • By Staff
Google Oneindia Malayalam News

ചങ്ങനാശേരി : ഒരു പൊലീസുദ്യോഗസ്ഥനെ പട്ടാപ്പകല്‍ പൊതുജനം നോക്കി നില്‍ക്കെ അടിച്ചു കൊന്ന കേസില്‍ ദിവസം നാലായിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് കേരളത്തിലെ ഭരണത്തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നു.

സംഘട്ടനത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പെട്ടുപോയ ഏലിയാസ് എന്ന ഉദ്യോഗസ്ഥനെ പിന്‍തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു. സംഭവത്തെ രാഷ്ട്രീയമുതലെടുപ്പിനുളള ആയുധമാക്കാനായിരുന്നു മുഖ്യമന്ത്രിയടക്കമുളളവര്‍ക്ക് തിടുക്കം. തങ്ങളിലൊരുവനെ കണ്‍മുന്നിലിട്ട് അടിച്ചു കൊന്നവരെ പിടികൂടാനാവാത്തതിന്റെ അരിശം സംസ്ഥാനത്തെ പൊലീസ് സേനയെ നിഷ്ക്രിയമാക്കിയാലും അത്ഭുതപ്പെടാനില്ല.

ഏലിയാസിനെ കൊന്നത് എബിവിപി ആര്‍എസ്എസുകാരാണെന്നാണ് സിപിഎമ്മും സര്‍ക്കാരും പൊലീസും പറയുന്നത്. പ്രതികളുടെ നെറ്റിയില്‍ രാഷ്ട്രീയക്കൊടിയൊട്ടിക്കാനല്ലാതെ കൊലക്കുറ്റം ചുമത്തി ആരെയും അറസ്റ്റു ചെയ്യാന്‍ പൊലീസിനായിട്ടില്ല.

പേരിന് നാലുപേരെ സംഭവ ദിവസം കസ്റ്റഡിയിലെടുത്തതല്ലാതെ പിന്നെയൊരിഞ്ചും ഈ കേസില്‍ പൊലീസ് മുന്നോട്ടു പോയിട്ടില്ല. അറസ്റ്റിലായവരിലൊരാളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച് ആശുപത്രിയിലാക്കുകയും ചെയ്തു.

അന്വേഷണത്തിനിടയില്‍ ഡിവൈഎസ് പി വിജയനെ ചുമതലയില്‍ നിന്ന് മാറ്റിയതും വിവാദമാവുകയാണ്. യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കി നിരപരാധികളെ കുടുക്കാനാണ് പൊലീസും രാഷ്ട്രീയ നേതൃത്വവും ശ്രമിക്കുന്നതെന്ന ആരോപണത്തിന് ദിവസം ചെല്ലുന്തോറും ശക്തിയേറുകയാണ്.

ബന്ധപ്പെട്ട വാര്‍ത്തകള്‍



വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X