സുരേഷ് കുമാറിന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പണം പിരിച്ച് നല്‍കും
കൊച്ചി: മൂന്നാര്‍ ദൗത്യസംഘത്തിന്റെ മുന്‍മേധാവി കെ.സുരേഷ് കുമാറിനും മറ്റുരണ്ട് ഉദ്യോസ്ഥര്‍ക്കും കോടതിയില്‍ അടയ്‌ക്കാനുള്ള പിഴ പിരിച്ചുനല്‍കുമെന്ന് പിരിസ്ഥിതിപ്രവര്‍ത്തകനായ സി.ആര്‍ നീലകണ്‌ഠന്‍.
കോടതി സ്‌റ്റേ നിലനില്‍ക്കേ ധന്യശ്രീ യാത്രിനിവാസ് റിസോര്‍ട്ട് ഭാഗികമായി പൊളിച്ചതിനുള്ള ശിക്ഷയായി പിഴ നല്‍കണമെന്ന് കോടതി സുരേഷ് കുമാറിനോടും മറ്റുരണ്ടുപേരോടും നിര്‍ദ്ദേശിച്ചിരുന്നു.
ഈ തുക പിരിച്ച് നല്‍കാനാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെയും തൊഴിലാളികളുടെയും കൂട്ടായ്‌മ തീരുമാനിച്ചിരിക്കുന്നത്. പന്ത്രണ്ടായിരം രൂപയാണ് ഇവര്‍ കോടതിയില്‍ അടയ്‌ക്കേണ്ടത്.
ഈ തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവാക്കരുതെന്നും സുരേഷ് കുമാര്‍ സ്വന്തം കയ്യില്‍നിന്നും അടയ്‌ക്കണമെന്നുമാണ് കോടതി നിര്‍ദ്ദേശിച്ചത്.
കയ്യേറ്റക്കാര്‍ക്കെതിരെ സുരേഷ് കുമാര്‍ സ്വീകരിച്ച നിലപാട് അഭിന്ദനാര്‍ഹമായതിനാലാണ് അദ്ദേഹത്തെ സഹായിക്കാന്‍ തീരുമാനിച്ചതെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications