കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടന്‍; മൊബൈല്‍ സന്ദേശത്തിന്‌ അടിമപ്പെട്ടവരുടെ രാജ്യം

  • By Staff
Google Oneindia Malayalam News

Mobile text messageലണ്ടന്‍: മയക്കുമരുന്നിന്‌ അടിമപ്പെട്ടവരെ മുതല്‍ മൊബൈലിന്‌ അടിമപ്പെട്ടവരെയും ഇന്റര്‍നെറ്റില്‍ അടിമപ്പെട്ടവരെയും വരെ നമുക്കറിയാം. മൊബൈല്‍ സന്ദേശങ്ങള്‍ക്ക്‌ അടിമപ്പെട്ടവരെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ?

ഇല്ലെങ്കില്‍ ബ്രിട്ടന്‍ ജനതയെക്കുറിച്ച്‌ കേള്‍ക്കുകയേ വേണ്ടു. മൊബൈല്‍ സന്ദേശങ്ങള്‍ക്ക്‌ അടിമപ്പെട്ടവരുടെ രാജ്യമാണ്‌ പ്രിട്ടന്‍. ഒരാഴ്‌ചയില്‍ മാത്രം ബ്രിട്ടീഷുകാര്‍ ഒരു കോടിയിലേറെ മൊബൈല്‍ സന്ദേശങ്ങളാണത്രേ കൈമാറുന്നത്‌.

2007 സെപ്‌റ്റംബര്‍ മാസത്തില്‍ മാത്രം ബ്രിട്ടീഷുകാര്‍ 4825 ബില്ല്യന്‍ സന്ദേശങ്ങളാണ്‌ കൈമാറിയത്‌. 2006 സെപ്‌റ്റംബര്‍ മാസത്തെ സന്ദേശങ്ങളുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ 25 ശതമാനം വര്‍ദ്ധനവാണത്രേ 2007ല്‍ ഉണ്ടായിരിക്കുന്നത്‌.

സെക്കന്റില്‍ 4,000 സന്ദേശങ്ങള്‍ എന്നനിലയ്‌ക്ക്‌ അല്ലെങ്കില്‍ മാസത്തില്‍ 70ശതമാനം പേര്‍ എന്ന നിലയ്‌ക്കാണ്‌ ഇതിന്റെ വര്‍ദ്ധനവ്‌. ബിസിനസ്‌ സംബന്ധമായ ആശയവിനിമയം പോലും മൊബൈല്‍ സന്ദേശങ്ങളിലൂടെയാണത്രേ ബ്രിട്ടീഷുകാര്‍ നടത്തുന്നത്‌.

മൊബൈല്‍ ഫോണ്‍ ഡാറ്റകള്‍ പരസ്യപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ മൊബൈല്‍ ഡാറ്റാ അസോസിയേഷനാണ്‌ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്‌.

മൊബൈല്‍ കന്പനികള്‍ നല്‍കുന്ന പുതിയ വാഗ്ദാനങ്ങളും സന്ദേശങ്ങളുടെ വ്യക്തിഗത സ്വഭാവവവുമാണ് ഇവയ്ക്ക് ഇത്രയേറെ പ്രചാരം നേടിക്കൊടുക്കുന്നത്. ഈ പ്രവണത കുറയുവാനുള്ള യാതൊരു അടയാളങ്ങളും ഇപ്പോള്‍ കാണുന്നില്ലെന്ന് എം‍ഡിഎ ചെയര്‍മാന്‍ മൈക് ഷോട്ട് പറയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X