കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാര്‍ത്ഥനകള്‍ക്കു നടുവില്‍ ലക്ഷ്‌മിയ്‌ക്ക്‌ പുതു ജീവിതം

  • By Staff
Google Oneindia Malayalam News

Lakshmi with parentsബാംഗ്ലൂര്‍: ഇനി ലക്ഷ്‌മിയുടെ വിചിത്ര രൂപം കണ്ട്‌ മാതാപിതാക്കള്‍ക്ക്‌ മനമുരുകില്ല. നാട്ടുകാര്‍ ലക്ഷ്‌മീ ദേവിയുടെ അവതാരമന്ന്‌ വിളിച്ച്‌ പൂജിയ്‌ക്കാന്‍ വരില്ല...

നാലുകയ്യും നാലുകാലുമായി ജനിച്ച ലക്ഷ്‌മിയുടെ മാരത്തോണ്‍ ശസ്‌ത്രക്രിയ വിജയകരമാണെന്നും ലക്ഷ്‌മി സുഖമായിരിക്കുന്നുവെന്നും സ്‌പര്‍ശ്‌ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

ശസ്‌ത്രക്രിയയ്‌ക്കുശേഷം ഐസിയുവിലേയ്‌ക്ക്‌ മാറ്റിയ കുട്ടി ഏതാനും ദിവസം ഡോക്ടര്‍മാരുടെ നീരീക്ഷണത്തിലായിരിക്കും.

ആന്തരീകാവയവങ്ങള്‍ മാറ്റുന്നതിനടെ അല്‌പം ബുദ്ധിമുട്ടുണ്ടായിരുന്നതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നും നേരിട്ടിരുന്നില്ലെന്ന്‌ ശസ്‌ത്രക്രിയ്‌ക്ക്‌ നേതൃത്വം നല്‍കുന്ന ഡോക്ടര്‍ ശരണ്‍ പാട്ടീല്‍ അറിയിച്ചു.Lakshmi's skelton structure

രണ്ടുഘട്ടങ്ങളായാണ്‌ ശസ്‌ത്രക്രിയ നടത്തിയത്‌. ആദ്യഘട്ടം ചൊവ്വാഴ്‌ച രാത്രി വൈകിയാണ്‌ പൂര്‍ത്തിയായത്‌. ഒരു ശരീരത്തിന്‌ വേണ്ടതിലും അധികം അവയവങ്ങളാണ്‌ ലക്ഷ്‌മിയ്‌ക്കുണ്ടായിരുന്നത്‌. ഇവയാകട്ടെ അരഭാഗത്ത്‌ ഒട്ടിപ്പിടിച്ച നിലയിലും.

നാലുവൃക്കകളുണ്ടെങ്കിലും ഇതില്‍ രണ്ടെണ്ണം മാത്രമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവയാകട്ടെ ഇരുശരീരത്തിലുമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ള രണ്ട്‌ ഭ്രൂണങ്ങളില്‍ ഒന്ന്‌ പൂര്‍ണ്ണവളര്‍ച്ചയെത്താതെ മറ്റേതിനോട്‌ ഒട്ടിച്ചേര്‍ന്ന്‌ Dr Sharan Shivraj Patil (centre) and his team വളര്‍ന്നുണ്ടാകുന്ന അപൂര്‍വ്വ അവസ്ഥയുമായാണ്‌ ലക്ഷ്‌മി ജനിച്ചത്‌.

അധികമുള്ള അവയവങ്ങളും നട്ടെല്ലും ചൊവ്വാഴ്‌ച രാത്രിത്തന്നെ ലക്ഷ്‌മിയുടെ ശരീരത്തില്‍ നിന്നും നീക്കം ചെയ്‌തിരുന്നു. ബുധനാഴ്‌ചയാണ്‌ പെല്‍വിക്‌ റിംഗ്‌ വേര്‍പെടുത്തിയത്‌. ശസ്‌ത്രക്രിയയുടെ ഓരോ ഘട്ടത്തിലും ഡോക്ടര്‍മാര്‍ ലക്ഷ്‌മിയുടെ മാതാപിതാക്കളായ പൂനത്തെയും ശംഭുവിനെയും വിവരമറിയിക്കുന്നുണ്ടായിരുന്നു.

അമ്പതിനായിരത്തില്‍ ഒരാള്‍ മാത്രമേ ഇത്തരത്തിലുള്ള ശസ്‌ത്രക്രിയയെ തരണം ചെയ്യാറുള്ളുവെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. ലക്ഷ്‌മിയുടെ കാര്യത്തില്‍ കാര്യങ്ങള്‍ വിജയകരമായിരിക്കുമെന്നും അവര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X