കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വെളിപ്പെടുത്തല്‍ ശരിയോ?

  • By Staff
Google Oneindia Malayalam News

ഈ വെളിപ്പെടുത്തല്‍ അത്ര ശരിയല്ലെന്നാണ് അക്കാലത്തെ മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ വെളിപ്പെടുന്നത്. കോഴിക്കോട് മജിസ്ട്രേറ്റ് പുറപ്പെടുവിച്ച വാറണ്ട് പ്രകാരമായിരുന്നു മദനിയെ അന്ന് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ അശോകാ റോഡിലുളള വസതിയില്‍ നിന്നായിരുന്നു അറസ്റ്റ്.

കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രധാന പ്രതിയായിരുന്ന ഊമ ബാബു എന്നു വിളിക്കുന്ന മജീദിന് ഒളിത്താവളം ഒരുക്കിയത് മദനിയാണെന്ന് മജീദിനെ ചോദ്യം ചെയ്തതില്‍ നിന്നും വെളിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മദനിയെയും കരുനാഗപ്പളളിയിലെ അന്‍വറുസാരി ഇസ്ലാമിക് കോളെജ് പ്രിന്‍സിപ്പല്‍ പി കെ അബൂബേക്കര്‍ ഹരത് മൗലവിയെയും അറസ്റ്റ് ചെയ്തത്.

കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ 95 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഊമ ബാബു എന്ന മജീദ്. കോയമ്പത്തൂര്‍ സ്ഥോടന പരമ്പരയ്ക്ക് ശേഷം ബാബുവിന് ഒളിച്ചു താമസിക്കാന്‍ സൗകര്യമൊരുക്കിയത് മദനിയാണെന്നായിരുന്നു ആരോപണം.

അറസ്റ്റ് ചെയ്ത് ഹാജരാക്കിയ മദനിയെ കോഴിക്കോട് മജിസ്ട്രേറ്റ് 14 ദിവസം റിമാന്റില്‍ വിട്ടു. ഊമ ബാബുവിനെ കോഴിക്കോടു നിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഈ അറസ്റ്റുമായി ബന്ധപ്പെട്ട് നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അഞ്ചാം പ്രതിയായിരുന്നു അബ്ദുന്നാസര്‍ മദനി.

സ്വന്തം ചുമലില്‍ നിന്നും മദനിയെ ഒഴിവാക്കാന്‍ തന്റെ അധികാര പരിധിയില്‍ നിന്നും മദനിയെ മാറ്റിയെന്നാണ് ജേക്കബ് തോമസ് വെളിപ്പെടുത്തുന്നത്. എന്നാല്‍ സത്യം അതല്ല. ചൊവ്വാഴ്ച രാത്രി കൊച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്ത മദനിയെ ബുധനാഴ്ച രാത്രി തന്നെ കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി.

കോഴിക്കോട് കോടതിയുടെ അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും അറസ്റ്റു ചെയ്ത മദനിയെ കോഴിക്കോട്ടേയ്ക്ക തന്നെ കൊണ്ടു പോവുകയായിരുന്നു. ഇക്കാര്യമാണ് ഒമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം അന്നത്തെ കൊച്ചി കമ്മിഷണര്‍ വളച്ചൊടിച്ച് വാര്‍ത്തയാക്കുന്നത്.

ഉത്തര കേരളത്തിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന ആളാണ് ഊമ ബാബുവെന്ന് വിജിലന്‍സ് ഡിവൈഎസ് പി സി എം പ്രദീപ് കുമാര്‍ മാറാട് ജുഡീഷ്യല്‍ കമ്മിഷനു മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. 1997ല്‍ വര്‍ഗീയ സംഘടനകളെക്കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ കോഴിക്കോട് കമ്മിഷണറായിരുന്ന നീരാ റാവത്ത് നിയോഗിച്ച അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു പ്രദീപ് കുമാര്‍.

കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായ മാറാട് സ്വദേശിക്ക് പാകിസ്താനില്‍ പരിശീലനത്തിന് സൗകര്യം ചെയ്തു കൊടുത്തത് മദനിയാണെന്നും ഈ ഉദ്യോഗസ്ഥന്‍ മാറാട് കമ്മിഷന് മൊഴി നല്‍കിയിരുന്നു.

മുംബെ സ്ഫോടനക്കേസ് അന്വേഷിച്ച് സിബിഐ സംഘത്തിലും അംഗമായിരുന്നു പ്രദീപ് കുമാര്‍. പ്രദീപ് കുമാര്‍ അടക്കമുളളവരുടെ മൊഴി മാറാട് ജുഡീഷ്യല്‍ കമ്മിഷന്‍ മുമ്പാകെ കിടക്കുമ്പോഴാണ് ജേക്കബ് തോമസ് പച്ചക്കുതിരയിലെ അഭിമുഖവുമായി രംഗത്ത് വരുന്നത്. ഊമ ബാബുവിനെ പൊലീസ് അറസ്റ്റു ചെയ്തതും അയാള്‍ക്ക് മദനിയുമായി ബന്ധമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും അന്നത്തെ കൊച്ചി കമ്മിഷണര്‍ അറിഞ്ഞതു പോലുമില്ലെന്ന വെളിപ്പെടുത്തല്‍ ആരെയും അമ്പരപ്പിക്കും.

പൊലീസ് പണിയില്‍ നിന്നും ഒഴിവാക്കപ്പെട്ട് ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഭരിക്കാന്‍ ഇദ്ദേഹത്തെ നിയോഗിച്ചതിന്റെ കാരണവും ഇപ്പോള്‍ പകലു പോലെ വ്യക്തം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X