കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയും രാഹുലും പ്രസംഗം എഴുതിവായ്‌ക്കുന്നതിനെതിരെ ബിജെപി

  • By Staff
Google Oneindia Malayalam News

Sonia with Rahulദില്ലി: കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയും മകനും എംപിയുമായ രാഹുലും പ്രസംഗം എഴുതുവായിക്കുന്നതിനെതിരെ ബിജെപി നിയമസഭാകക്ഷിനേതാവ്‌ വിജയ്‌കുമാര്‍ മല്‍ഹോത്ര.

നാലുവര്‍ഷത്തോളം പാര്‍ലമെന്റ്‌ അംഗമായിരുന്നിട്ടും നാലുമിനിറ്റുപോലും സഭയില്‍ സംസാരിയ്‌ക്കാത്ത രാഹുല്‍ ഗാന്ധിയെയാണ്‌ കോണ്‍ഗ്രസ്‌ ഇന്ത്യയടെ ഭാവിവാഗ്‌ദാനമായി അവതരിപ്പിക്കുന്നതെന്ന്‌ ബിജെപി കുറ്റപ്പെടുത്തി.

സോണിയയും മകനും എഴുതിക്കൊണ്ടുവന്ന്‌ വായിക്കുന്നതല്ലാതെ ഒരു പ്രസംഗം നടത്തുന്നത്‌ കാണാന്‍ ബിജെപിയ്‌ക്ക്‌ ആഗ്രഹമുണ്ട്‌. മൂന്നേമുക്കാല്‍ കൊല്ലം സംഭാംഗമായിരുന്നിച്ച്‌ ഇതേവരെ ഒരു വിഷയത്തില്‍പ്പോലും ഇടപെട്ട്‌ രാഹുല്‍ സംസാരിച്ചിട്ടില്ല.
എന്തു പ്രശ്നത്തിലും എപ്പോള്‍ വേണമെങ്കിലും ഇടപെട്ടുസംസാരിക്കാനുള്ള കഴിവ് ഒരു രാഷ്ട്രീയ നേതാവിന് വേണ്ട അടിസ്ഥാന ഗുണമാണ്. ജനങ്ങളില്‍ നിന്നും അവരുടെ പ്രശ്‌നങ്ങളില്‍ നിന്നും അകന്നുനില്‍ക്കുന്നതിനുള്ള സൂചനയാണ്‌ എഴുതിവായന- മല്‍ഹോത്ര ആരോപിച്ചു.

മുമ്പ്‌ ഇന്ത്യയെന്നാല്‍ ഇന്ദിരയാണെന്ന്‌ മുദ്രാവാക്യം വിളിച്ച അതേ ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവമായ രീതിയാണ്‌ രാഹുല്‍ഗാന്ധി ഇന്ത്യയുടെ ഭാവിനേതാവാണെന്ന്‌ പറയുന്നതിലൂടെ കോണ്‍ഗ്രസ്‌ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എഐസിസി സമ്മേളനത്തില്‍ സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രസംഗം ദൂരദര്‍ശന്‍ തല്‍സമയം സംപ്രേഷണം ചെയ്‌തതിനെയും മല്‍ഹോത്ര വിമര്‍ശിച്ചിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X