അഭയാര്‍ഥിയായി തസ്ലീമ ദില്ലിയിലെത്തി
ന്യൂഡല്‍ഹി: ബംഗാളില്‍ തസ്ലീമ താമസിക്കുന്നതിനെതിരെ ഒരു ന്യൂനപക്ഷ സംഘടന നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് വിവാദ എഴുത്തുകാരി തസ്ലീമ ദല്‍ഹിയില്‍ അഭയം തേടി.
ദല്‍ഹിയിലെ രാജസ്ഥാന്‍ ഭവനിലാണ് തസ്ലീമ താമസിക്കുന്നത്. കനത്ത സുരക്ഷയാണ് ദില്ലി പോലീസ് തസ്ലീമക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്.ദല്‍ഹിയിലെ ചില സംഘടനകള്‍ തസ്ലീമക്കു നേരെ പ്രതിഷേധ പ്രകടനം നടത്താന്‍ സാധ്യതയുള്ളതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ നല്‌കിയിട്ടുള്ളത്.
മാനസികമായി താന്‍ ഏറെ തകര്‍ന്നിരിക്കുകയാണെന്ന്‌് തസ്ലീമ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ തസ്ലീമയ്‌ക്ക് സംരക്ഷണം നല്‌കാന്‍ കഴിയാത്ത ബംഗാള്‍ സര്‍ക്കാരിനെ ഘടക കക്ഷിയായ ആര്‍എസ്‌പി വിമര്‍ശിച്ചു.എന്നാല്‍ തസ്ലീമ രാജസ്ഥാനിലേക്ക് പോയ വിഷയത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ബംഗാള്‍ ചീഫ് സെക്രട്ടറി പി.ആര്‍ റോയ് പറഞ്ഞു.
സ്വദേശമായ ബംഗ്ലാദേശില്‍ വിലക്കുള്ള തസ്ലീമ ഉടന്‍ തന്നെ ലണ്ടനിലേക്ക് പോകുമെന്നറിയുന്നു.












Click it and Unblock the Notifications