കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിപിഒകളില്‍ ഇനി വണ്ടി ഓടിക്കാന്‍ സ്ത്രീകള്‍

  • By Staff
Google Oneindia Malayalam News

ഗുഡ് ഗാവ്: ബിപിഒ കമ്പനികളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇനി രാത്രികളില്‍ സുരക്ഷിതമായി യാത്ര ചെയ്യാം. പുരുഷ ഡ്രൈവര്‍മാരില്‍ നിന്ന് ചില സ്ത്രീജീവനക്കാര്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ കഥകള്‍ ഇനി അവരെ അലട്ടില്ല. കാരണം ഇനി ഡ്രൈവര്‍മാരുടെ സീറ്റുകളിലിരിക്കുന്നത് സ്ത്രീകള്‍ തന്നെയാവും.

രാത്രികളില്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴുണ്ടാവുന്ന സ്ത്രീ ജീവനക്കാര്‍ക്കു നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ കണക്കിലെടുത്താണ് ഗുഡ് ഗാവിലെ ഒരു സംഘം സീനിയര്‍ പ്രൊഫഷണലുകള്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗില്‍ പരിശീലനം നല്‍കാനൊരുങ്ങുന്നത്. ഗുഡ് ഗാവ് പൊലീസ് കമ്മിഷണര്‍ മഹേന്ദ്രലാല്‍ വിളിച്ചുകൂട്ടിയ യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ഒരു സ്ഥാപനത്തില്‍ നിന്നും പത്ത് സ്ത്രീകള്‍ക്കാണ് ഡ്രൈവിംഗില്‍ പരിശീലനം നല്‍കുക. ബിപിഒ കമ്പനികളില്‍ ജോലി ചെയ്യുന്ന മുപ്പത് ശതമാനം പേരും സ്ത്രീകളാണെന്നും അവര്‍ സുരക്ഷാഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും കോള്‍ സെന്റര്‍ അസോസിയേഷന്‍ വക്താവ് ദീപക് കപൂര്‍ പറഞ്ഞു.

അതേ സമയം ഈ ആശയത്തോട് സമിശ്ര പ്രതികരണമാണുണ്ടാവുന്നത്. രാത്രികളില്‍ വണ്ടിയോടിക്കുന്ന സ്ത്രീകളുടെ സുരക്ഷ എങ്ങനെ ഉറപ്പുവരുത്തുമെന്ന ചോദ്യമുയരുന്നുണ്ട്. സ്ത്രീകള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് സ്ത്രീ ഡ്രൈവര്‍മാര്‍ എന്ന ആശയം നടപ്പിലാക്കാന്‍ നേരത്തെ തങ്ങള്‍ ശ്രമിച്ചതാണെന്നും പക്ഷേ അത് വിജയിച്ചില്ലെന്നും വാഹനങ്ങള്‍ നല്‍കുന്ന ഒരു ഏജന്‍സിയുടെ ഉടമയായ മാനവ് ബഹ്റി പറഞ്ഞു. സ്ത്രീ ഡ്രൈവര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തിയാല്‍ മാത്രമേ ഈ ആശയം വിജയകരമായി നടപ്പിലാക്കാനാവൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് സ്ത്രീ ഡ്രൈവര്‍മാരെ മാത്രം നിയോഗിക്കുക എന്ന ആശയം ആദ്യമായി നടപ്പിലാക്കിയത് മുംബൈയിലെ രേവതി റോയിയാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് അവര്‍ ഇത്തരമൊരു സര്‍വീസ് തുടങ്ങിയത്. എന്നാല്‍ ബിപിഒ കമ്പനികള്‍ ഈ ആശയത്തില്‍ കാര്യമായ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും ജിഇ മണി എന്ന കമ്പനി മാത്രമാണ് തങ്ങളുടെ സര്‍വീസില്‍ താത്പര്യം പ്രകടിപ്പിച്ചതെന്നും അവര്‍ പറഞ്ഞു.

ആയോധന കലയില്‍ പരിശീലനം നേടിയവരാണ് തന്റെ ഏജന്‍സിയില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന സ്ത്രീകളെന്നും പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X