കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ ഫോണ്‍ ജഡ്‌ജിയുടെ ജോലി തെറിപ്പിച്ചു

  • By Staff
Google Oneindia Malayalam News

Mobile Cartoonന്യൂയോര്‍ക്ക്‌: മൊബൈല്‍ ഫോണ്‍ ഇല്ലാതെ എങ്ങനെ ജീവിക്കും എന്ന്‌ ഓര്‍ത്താല്‍ ഒരെത്തുംപിടിയും കിട്ടുന്നില്ലല്ലോ? എന്നാല്‍ മൊബൈല്‍ഫോണ്‍ കാരണം ജീവിതം തന്നെ പെരുവഴിയിലാകുമെന്ന്‌ വന്നാലോ പിന്നെ എങ്ങനെ മനസ്സാന്നിദ്ധ്യത്തോടെ അതൊന്നെടുത്ത്‌ കയ്യില്‍വെയ്‌ക്കും?

അമേരിക്കയിലെ ന്യൂയോര്‍ക്ക്‌ സ്‌റ്റേറ്റിലെ ജഡ്‌ജിയായ റോബര്‍ട്‌ എം റെസ്‌റ്റാനിയോയുടെ അവസ്ഥയിതാണ്‌. മൊബൈല്‍ ഫോണ്‍ കണ്ടാല്‍ റസ്‌റ്റിനോക്ക്‌ അതിലേയ്‌ക്ക്‌ ഒന്നു നോക്കാന്‍ കൂടിക്കഴിഞ്ഞുവെന്ന്‌ വരില്ല. കാരണം ഉള്ളം കയ്യില്‍ ഒതുങ്ങുന്ന ഈ ഉപകരണമാണ്‌ റസ്റ്റിനോയുടെ ജഡ്‌ജി പദവി തെറിപ്പിച്ചത്‌.

അക്കഥയിങ്ങനെയാണ്‌ കോടതിയില്‍ പതിവുപോലെ ഒരു ഗാര്‍ഹിക പീഡനക്കേസിന്റെ വാദം നടന്നുകൊണ്ടിരിക്കുന്നു. പെട്ടന്ന്‌ ഒരു മൊബൈല്‍ റിംഗ്‌ മുഴങ്ങാന്‍ തുടങ്ങി. റസ്ററിന് ഒട്ടും സഹിക്കാന്‍ പറ്റാത്തതാണത്രേ മൊബൈലിന്‍റെ റിംഗ് ടോണ്‍. ഉടന്‍തന്നെ ജഡ്‌ജി ശബ്ദമുണ്ടാക്കുന്ന മൊബൈലിന്റെ ഉടമസ്ഥനോട്‌ മുന്നോട്ടുവരാന്‍ പറഞ്ഞു. എന്നാല്‍ ആരും അത്‌ കേട്ടതായി ഭാവിച്ചില്ല.

അപ്പോള്‍ ജഡ്‌ജി വീണ്ടും മൊബൈല്‍ ഉടമസ്ഥനോട്‌ മുന്നോട്ടുവരാന്‍ പറയുകയും അത്‌ ചെയ്‌തില്ലെങ്കില്‍ കോടതിമുറിയിലിരിക്കുന്ന എല്ലാവരെയും ഒരു മാസം തടവിലിടുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തു.

'ആരുടെ മബൈലാണ്‌ ശബ്ദിച്ചത്‌, അയാള്‍ മുന്നോട്ടുവരുക, അല്ലാത്തപക്ഷം എല്ലാവരെയും അറസ്റ്റുചെയ്‌ത്‌ ഒരാഴ്‌ച തടവിലിടും, പക്ഷേ എന്നെ പരാജയപ്പെടുത്താനായി ഞാന്‍ മാത്രമേ ശബ്ദം കേട്ടുള്ളുവെന്നും നിങ്ങളാരും കേട്ടില്ലെന്നും പറയരുത്‌'- റസ്‌ററിനോ പറഞ്ഞു.

എന്നിട്ടും ആരും എഴുന്നേല്‍ക്കുകയോ മുന്നോട്ടുവരുകയോ ചെയ്യാതിരുന്നപ്പോള്‍ തന്റെ ഭീഷണി നടപ്പാക്കാന്‍ തന്നെ റസ്‌ററിനോ തീരുമാനിച്ചു. ഉടന്‍തന്നെ കോടതിയിലുണ്ടായിരുന്ന 46 പേരെയും കസ്‌ററഡിയിലെടുത്ത്‌ തടവിലിടാന്‍ ഉത്തരവിട്ടു.

എന്നാല്‍ ന്യൂയോര്‍ക്ക്‌ സ്‌റ്റേറ്റ്‌ കമ്മീഷണ്‍ ഓണ്‍ ജുഡീഷ്യല്‍ കോണ്ടക്ട്‌ വിവരമറിഞ്ഞപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഇത്തരമൊരു നടപടിയിലൂടെ റസ്‌ററിനോ ജൂഡീഷ്യല്‍ അധികാരത്തെ ദുരുപയോഗപ്പെടുത്തിയെന്നാണ്‌ കമ്മിഷന്‍ നിരീക്ഷിച്ചത്‌.

കോടതി മുറിയിലുണ്ടായിരുന്നവരെ ചോദ്യം ചെയ്യാന്‍ തുനിയാതെ നിരപരാധികളെയും ശിക്ഷിച്ചു അതിനാല്‍ അദ്ദേഹം ജഡ്‌ജിയായിതുടരാന്‍ അര്‍ഹനല്ലെന്നും കമ്മിഷന്‍ വിധിച്ചു. പിന്നെ റസ്‌ററിനോയ്‌ക്കെങ്ങനെ മൊബൈലിനെ സ്‌നേഹിക്കാന്‍ കഴിയും?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X