കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റിലെ സൗഹൃദക്കൂട്ടായ്‌മയായ ഓര്‍ക്കൂട്ടും കേരള പോലീസും ധാരണയിലെത്തി.

  • By Staff
Google Oneindia Malayalam News

ഇന്റര്‍നെറ്റിലെ സൗഹൃദക്കൂട്ടായ്‌മയായ ഓര്‍ക്കൂട്ടും കേരള പോലീസും കൂട്ടുകൂടുന്നു.

സൗഹൃദം പങ്കു വെക്കാനല്ല, മറിച്ച്‌ സൗഹൃദം തകര്‍ക്കുന്ന വിരുതന്മാരെ പിടിക്കാനാണെന്നു മാത്രം. പുതിയ കാലത്തെ കുറ്റവാളികളെ അവരുടെ തട്ടകത്തില്‍ തന്നെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ കേരള പോലീസും ഓര്‍ക്കൂട്ടിന്റെ ഉടമസ്ഥരായ ഗൂഗിളുമായി ധാരണയിലെത്തിയിരിക്കുന്നത്‌.

ഇതോടെ ഓര്‍ക്കൂട്ടുമായി ധാരണയിലെത്തുന്ന ഇന്ത്യയിലെ നാലാമത്തെ നഗരമായി കൊച്ചി മാറിയിരിക്കുകയാണ്‌. ന്യൂദില്ലി, മുംബൈ, ലക്‌നൗ എന്നീ നഗരങ്ങളാണ്‌ ഇതിനു മുമ്പ്‌ ഓര്‍ക്കൂട്ടുമായി ധാരണയിലെത്തിയ നഗരങ്ങള്‍.

ഓര്‍ക്കൂട്ട്‌ കമ്മ്യൂണിറ്റിയിലെ കുറ്റകൃത്യങ്ങള്‍ കേരള പോലീസിന്‌ വന്‍ തലവേദനയായി മാറിയ സാഹചര്യത്തിലാണ്‌ ഇപ്പോള്‍ ഈ നീക്കം നടത്തിയിരിക്കുന്നത്‌.

ഓരോ മാസവും ഏകദേശം 20 ഓളം പരാതികളാണ്‌ ഓര്‍ക്കൂട്ടിനെ ചൊല്ലി പോലീസിന്‌ ലഭിയ്‌ക്കുന്നത്‌. ഇതില്‍ കൂടുതലും വ്യാജ മേല്‍വിലാസത്തില്‍ ഓര്‍ക്കൂട്ടില്‍ കൂടുകൂട്ടിയിരിക്കുന്നവരെപ്പറ്റിയാണ്‌. കേരളത്തിലെ ഒട്ടു മിക്ക സിനിമാ താരങ്ങളുടെയും ഒട്ടേറെ രാഷ്‌‌ട്രീയക്കാരുടെയും പേരില്‍ ഓര്‍ക്കൂട്ടില്‍ വ്യാജ കമ്മ്യൂണിറ്റികളുണ്ട്‌‌. ഇതു കൂടാതെ ഓര്‍ക്കൂട്ടിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കുന്നവരെപ്പറ്റിയും പരാതികള്‍ പോലീസിന്‌ ലഭിയ്‌ക്കുന്നുണ്ട്‌.

policeപുതിയ ധാരണ പ്രകാരം പരാതി ലഭിയ്‌ക്കുന്ന കമ്മ്യൂണിറ്റികളെ 24 മണിക്കൂറിനകം ഓര്‍ക്കൂട്ടില്‍ നിന്നും നീക്കം ചെയ്യാന്‍ പോലീസിന്‌ അധികൃതരോട്‌ ആവശ്യപ്പെടാം.

കമ്മ്യൂണിറ്റികള്‍ നീക്കം ചെയ്യുന്നതോടെ സാധാരണ ഗതിയില്‍ പരാതിക്കാര്‍ കേസന്വേഷത്തിന്‌ പിന്നാലെ പോകാറില്ല. എന്നാല്‍ ഇനി മുതല്‍ പരാതിക്കാരന്‌ വേണമെങ്കില്‍ കുറ്റവാളിയെ പിടികൂടാനുള്ള സൗകര്യവുമുണ്ട്‌.

കുറ്റവാളി ഉപയോഗിച്ച കന്വ്യൂട്ടറിന്റെ ഇന്‍ര്‍നെറ്റ്‌ പ്രോട്ടോകോള്‍ മേല്‍വിലാസം പോലീസിന്‌ ലഭിയ്‌ക്കും. ഇതിലൂടെ കുറ്റവാളിയെ കണ്ടെത്താന്‍ എളുപ്പവുമാണ്‌. ഒരാള്‍ കുറ്റവാളിയെന്ന്‌ കണ്ടെത്തിക്കഴിഞ്ഞാല്‍ ഐടി ആക്ട്‌ വകുപ്പ്‌ പ്രകാരം അഞ്ചു വര്‍ഷം വരെ തടവ്‌ ലഭിയ്‌ക്കും.

അടുത്ത തവണ നിങ്ങള്‍ മമ്മൂട്ടിയുടെയോ മീരാ ജാസ്‌മിന്‍റെയോ പേരില്‍ ഓര്‍ക്കൂട്ടിലെത്തുമ്പോള്‍ ഓര്‍ക്കുക, കേരള പോലീസും നിങ്ങളോടൊപ്പമുണ്ടെന്ന്‌...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X