കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്ദിഗ്രാമില്‍ സ്‌ത്രീകളെ മാനഭംഗപ്പെടുത്തിയെന്ന്‌ ന്യൂനപക്ഷ കമ്മിഷന്‍

  • By Staff
Google Oneindia Malayalam News

ദില്ലി: നന്ദിഗ്രാമില്‍ സ്‌ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും മാനഭംഗപ്പെടുത്തിയതുള്‍പ്പെടെയുള്ള ഗുരുതരസംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന്‌ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അറിയിച്ചു.

നന്ദിഗ്രാം കലാപത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ കമ്മിഷന്‍ അവിടേയ്‌ക്ക്‌ അന്വേഷകനെ അയച്ചിരുന്നു. സംഘം നല്‍കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ്‌ കമ്മിഷന്റെ വെളിപ്പെടുത്തല്‍. ഇത്‌ ബംഗാളിലെ ഇടതുസര്‍ക്കാറിന്‌ കനത്ത തിരിച്ചടിയായിരിക്കുകയാണ്‌.

കൂടുതലും ന്യൂനപക്ഷ വിഭാഗക്കാരാണ്‌ ആക്രമണത്തിന്‌ ഇരകളായതെന്നും കമ്മിഷന്‍ അധ്യക്ഷന്‍ മുഹമ്മദ്‌ ഷാഫി ഖുറേഷി അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്‌ചകളുണ്ടായിട്ടുണ്ട്‌. എല്ലാ മുന്‍കൂട്ടി തയ്യാറാക്കി സര്‍ക്കാറിന്റെ അറിവോടെ ചെയ്‌ത കാര്യങ്ങളാണെന്ന്‌ സംശയം തോന്നുന്നു- ഖുറേഷി പറഞ്ഞു.

സംഭവത്തെക്കുറിച്ചും ന്യൂനപക്ഷക്കാരായ ജനങ്ങള്‍ക്കെതിരെ നടന്ന അക്രമങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്ന്‌ നന്ദിഗ്രാമില്‍ അന്വേഷണം നടത്തിയ കമ്മിഷന്‍ അംഗം ഹര്‍ചരണ്‍ സിംഹ്‌ ജോഷ്‌ റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്‌തിട്ടുണ്ട്‌.

റിപ്പോര്‍ട്ട്‌ വിശദമായി പരിശോധിച്ച്‌ വേണ്ട നടപടികളെടുക്കാന്‍ കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാറിനോടും ആവശ്യപ്പെടുമെന്ന്‌ ഖുറേഷി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X