കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്ദിഗ്രാം സംഭവം ഭരണപരമായ പരാജയമാണെന്ന്‌ ബുദ്ധദേവ്‌

  • By Staff
Google Oneindia Malayalam News

Buddadeb Battacharjeeദില്ലി: നന്ദിഗ്രാം സംഭവം പഞ്ചിമബംഗാള്‍ സര്‍ക്കാറിന്റെ ഭരണപരവും രാഷ്ട്രീയപരവുമായ പരാജയമാണെന്ന്‌ സംസ്ഥാന മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ സമ്മതിച്ചു. ഒരേ നാണയത്തിലുള്ള തിരിച്ചടിയാണ്‌ അവിടെ നടന്നതെന്ന തന്റെ പ്രഖ്യാപനത്തില്‍ ബുദ്ധദേവ്‌ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു.

ദില്ലിയില്‍ നടന്ന പൊളിറ്റ്‌ ബ്യൂറോയോഗത്തിന്‌ ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ്‌ ബുദ്ധദേവ്‌ കുറ്റസമ്മതം നടത്തിയത്‌. ബംഗാളിലെ ബുദ്ധിജീവികള്‍ സര്‍ക്കാറിനെതിരെ തിരിഞ്ഞതിനെ അദ്ദേഹം ന്യായീകരിച്ചു. ബംഗാളിലെ ഇടതുമുന്നണിയില്‍ നന്ദിഗ്രാം സംഭവം വിള്ളലുകളുണ്ടാക്കിയ കാര്യവും മുഖ്യമന്ത്രി സമ്മതിച്ചു.

അതേ നാണയത്തിലുള്ള തിരിച്ചടി എന്നത്‌ കൊണ്ട്‌ മാസങ്ങളായി നന്ദിഗ്രാമില്‍ നിന്ന്‌ പുറത്താക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കണം എന്നാണ്‌ ഉദ്ദേശിച്ചത്‌. അത്‌ തെറ്റായിപ്പോയി. അടുത്ത ലക്ഷ്യം നന്ദിഗ്രാമില്‍ സമാധാനം തിരിച്ചുകൊണ്ടുവരുകയെന്നതാണ്‌. അത്‌ എന്റെ ഉത്തരവാദിത്തമാണ്‌. ഞാനതേറ്റെടുക്കുന്നു.

സര്‍ക്കാറിന്റെ പ്രതിച്ഛായയ്‌ക്കേറ്റമങ്ങല്‍ മാറ്റാന്‍ ശ്രമിക്കും. ബുദ്ധിജീവികളുടെ പ്രതികരണം സ്വാഭാവികമാണ്‌. പ്രത്യേകിച്ചു ംവെടിവെയ്‌പിനുശേഷം. അത്തരം സംഭവങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണ്‌. നന്ദിഗ്രാമുകള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. അതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്‌- ബുദ്ധദേവ്‌ പറഞ്ഞു.

കുടിയൊഴിപ്പിക്കപ്പെട്ടവര്‍ സ്വന്തം വീടുകളിലേയ്‌ക്ക്‌ മടങ്ങിക്കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ നിധിയില്‍ നിന്നും ഒരുകോടി രൂപയുടെ ദുരിദാശ്വാസ സഹായം നല്‍കും. നന്ദിഗ്രാം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംരംഭകരാരും പിന്നോട്ടുപോയിട്ടില്ല. പ്രമുഖ വിദേശ കമ്പനികളും സംസ്ഥാനത്ത്‌ നിക്ഷേപത്തിന്‌ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. നന്ദിഗ്രാമില്‍ ഉയരേണ്ടിയുരന്ന രാസവസ്‌തു സമുച്ചയം നെയ്‌ചാറിലേയ്‌ക്ക്‌ മാറ്റും- അദ്ദേഹം അറിയിച്ചു.

ഇതിനിടെ പറഞ്ഞ കാര്യങ്ങളെക്കുറിച്ച്‌ വിലപിക്കുന്നത്‌്‌ ബുദ്ധദേവിന്റെ സ്ഥിരം ഏര്‍പ്പാടാണെന്നും തെറ്റ്‌ സമ്മതിച്ച സ്ഥിതിയ്‌ക്ക്‌ അദ്ദേഹത്തിന്‌ മുഖ്യമന്ത്രിസ്ഥാനത്ത്‌ തുടരാന്‍ അര്‍ഹതയില്ലെന്നും പ്രതിപക്ഷകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X