കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യ വിസര്‍ജ്യം കൊണ്ട്‌ വാതിലുകള്‍

  • By Staff
Google Oneindia Malayalam News

Doorദില്ലി: വാതിലുകളും ജനലുകളുമുണ്ടാക്കാന്‍ മരംമുറിക്കേണ്ടാത്ത ഒരു കാലം അങ്ങനെ നാട്ടിലെ മരങ്ങളെല്ലാം സംരക്ഷിക്കപ്പെടുകയും നമ്മള്‍ ഏറ്റവും നികൃഷ്ടവും അറപ്പുളവാക്കുന്നതുമായ ഒരു വസ്‌തു നമ്മുടെ വീടുകളില്‍ സ്ഥാനം പിടിക്കുകയും ചെയ്യുന്ന ഒരു കാലം.

അത്‌ അധികം വിദൂരത്തിലല്ലെന്നാണ്‌ ഇന്ത്യയിലെ സാനിറ്റേഷന്‍ സ്‌പെഷ്യലിസ്റ്റായ സുലഭ്‌ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ പുതിയ ഉല്‍പ്പന്നം സൂചിപ്പിക്കുന്നത്‌. മനുഷ്യ വിസര്‍ജ്യം കൊണ്ട്‌ വാതിലുണ്ടാക്കിയാണ്‌ സുലഭ്‌ ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്‌.

ഈ വാതില്‍ ലണ്ടനിലെ ലിസ്സന്‍ ആര്‍ട്‌ ഗാലറിയില്‍ നവംബര്‍ 29 മുതല്‍ പ്രദര്‍ശനത്തിന്‌ വെയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്‌. മെക്‌സിക്കക്കാരായ ഡിസൈനര്‍മാരായ സാന്റിയാഗോ സിയറ, മരിയാന ഡേവിഡ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ വിസര്‍ജ്യം കൊണ്ടുള്ള വാതില്‍ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌.

സുലഭ്‌ ഇന്റര്‍നാഷണലിന്റെ സ്ഥാപകനായ ബിന്ദേശ്വര്‍ പഥകിന്റെ ബുദ്ധിയാണ്‌ ഇത്തരമൊരു വാതിലിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌. ഇദ്ദേഹം നല്‍കിയ നിര്‍ദ്ദേശമനുസരിച്ച്‌ ഡിസൈനര്‍മാര്‍ ഉല്‍പ്പന്നം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്‌തു.

ഇരുപത്തിയൊന്ന്‌ ഇത്തരം വാതിലുകളാണ്‌ ലണ്ടനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. ഇതിന്റെ ഒരു മാതൃക ദില്ലിയിലെ സുലഭ്‌ മ്യൂസിയം ഓഫ്‌ ടോയ്‌ലറ്റ്‌സിലും സൂക്ഷിച്ചിട്ടുണ്ട്‌. മരം മുറിയ്‌ക്കുന്നത്‌ ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ ഈ ഉല്‍പ്പന്നം ഒരു നാഴികക്കല്ലായേയ്‌ക്കുമെന്നാണ്‌ പഥക്‌ പറയുന്നത്‌.

ലണ്ടനില്‍ പ്രദര്‍ശിപ്പിച്ച വാതില്‍ മാതൃകയോട്‌ ഒട്ടേറെ സന്ദര്‍ശകര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടത്രേ. മാത്രവുമല്ല വാതില്‍ എങ്ങനെയാണ്‌ ഉണ്ടാക്കുന്നതെന്ന്‌ കാണുന്നതിനായി ഒട്ടേറെപ്പേര്‍ മുന്നോട്ടുവരുകയും ചെയ്‌തിട്ടുണ്ട്‌. വാതിലുകള്‍ കൂടാതെ മറ്റു മരംകൊണ്ട്‌ നിര്‍മ്മിക്കുന്ന വസ്‌തുക്കളും മനുഷ്യവിസര്‍ജ്യം കൊണ്ട്‌ നിര്‍മ്മിക്കാന്‍ പറ്റുമോയെന്ന പരീക്ഷണത്തിലാണ്‌ ഇപ്പോള്‍ സുലഭ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X