കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂക്കള്‍ നല്‍കി ഡോള്‍ഫിനുകളുടെ പ്രണയാഭ്യര്‍ത്ഥന

  • By Staff
Google Oneindia Malayalam News

Dolphinsലണ്ടന്‍: ഒരു പെണ്‍കുട്ടിയോട്‌ പ്രണയം തോന്നിയാല്‍ ചോക്ലേറ്റും പൂവും മറ്റ്‌ സമ്മാനങ്ങളുമെല്ലാം നല്‍കി പ്രണയാഭ്യര്‍ത്ഥന നടത്തുന്ന പുരുഷന്‍ നമുക്ക്‌ അപരിചിതനല്ല. എന്നാല്‍ മനുഷ്യനെപ്പോലെ മറ്റേതെങ്കിലും ജീവികള്‍ പൂക്കള്‍ നല്‍കി പ്രണയാഭ്യര്‍ത്ഥന നടത്തുന്നതിനെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോ.

ഇത്തരത്തില്‍ പൂനല്‍കി പ്രണയാഭ്യര്‍ത്ഥന നടത്തുന്ന ഒരു ജലജീവിയാണ്‌ ഡോള്‍ഫിന്‍. ഒരു ഡോള്‍ഫിന്‍ പെണ്ണിനോട്‌ പ്രണയം തോന്നിയാല്‍ ഡോള്‍ഫിന്‍ പുരുഷന്‍ ഉടന്‍തന്നെ വെള്ളത്തിലുള്ള ഏതെങ്കിലും ചെടികള്‍ പറിച്ച്‌ നല്‍കുകയാണത്രേ ചെയ്യുന്നത്‌. ഇത്തരത്തിലൊരു പ്രണയചേഷ്ട ജീവിലോകത്തില്‍ വളരെ അപൂര്‍വ്വമാണെന്നാണ്‌ ജലജീവികളെക്കുറിച്ച്‌ പഠനം നടത്തുന്ന വിദഗ്‌ധര്‍ പറയുന്നത്‌.

മനുഷ്യരും ചിമ്പാന്‍സികളും മാത്രമാണത്രേ ഇങ്ങനെ എന്തെങ്കിലും വസ്‌തുക്കള്‍കാണിച്ച്‌ ഇണയെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്‌. ബ്രസീല്‍, വെനസ്വേല, ബൊളീവിയ എന്നിവിടങ്ങളിലുള്ള ഡോള്‍ഫിന്‍ കൂട്ടങ്ങളില്‍ നടത്തിയ പഠനത്തിനിടയിലാണ്‌ ഗവേഷകര്‍ ഇവരുടെ പ്രണയചേഷ്ടകള്‍ കണ്ടെത്തിയത്‌.

ഇത്‌ ഇവര്‍ തലമുറകളായി കൈമാറിവരുന്ന ഒരു രീതിയായിരിക്കാമെന്നും മറ്റുചിലപ്പോള്‍ മറ്റേതെങ്കിലും ജീവികളില്‍ നിന്നും സ്വീകരിച്ചരീതിയായിരിക്കുമെന്നും പഠനം Dolphins നടത്തിയ കേംബ്രിഡ്‌ജിലെ ബ്രിട്ടീഷ്‌ അന്റാര്‍ടിക്‌ സര്‍വ്വേയിലെ ഡോക്ടര്‍ ടോണി മാര്‍ട്ടിന്‍, ബ്രസീലിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ആമസോണിയന്‍ റിസര്‍ച്ചിലെ ഡോക്ടര്‍ വെറാ ഡാ സില്‍വ എന്നിവര്‍ പറയുന്നു.

അതായത്‌ ചുരുക്കിപ്പറഞ്ഞാല്‍ ഒരു പക്ഷേ ഡോള്‍ഫിനുകള്‍ക്ക്‌ ഒരു തനതുസംസ്‌കാരമുണ്ടായിരിക്കാം. ഇതുവരെ മനുഷ്യ സംസ്‌കാരത്തോട്‌ അടുത്തുനില്‍ക്കുന്ന സംസ്‌കാരങ്ങളുള്ള മറ്റുജീവികളുള്ളതായി കണ്ടെത്തിയിട്ടില്ല. പക്ഷേ ഡോള്‍ഫിനുകള്‍ എന്തുകൊണ്ട്‌ ഇത്തരത്തിലൊരു സംസ്‌കാരം സൂക്ഷിക്കുന്നുവെന്നതിന്റെ യഥാര്‍ത്ഥകാരണം വ്യക്തവുമല്ല. ടോണി മാര്‍ട്ടിനും വെറാ ഡാ സില്‍വയും പറയുന്നു.

ഇവര്‍ പഠനം നടത്തിയ 221 തരം ഡോള്‍ഫിനുകളില്‍ ആണ്‍ഡോള്‍ഫിനുകള്‍ പ്രണയാഭ്യര്‍ത്ഥന നടത്താന്‍ ചെടിയോ പൂവോ പോലെ എന്തെങ്കിലും ഒരു വസ്‌തു ഉപയോഗിക്കുന്നുവെന്നാണ്‌ കണ്ടെത്തിയത്‌. ഇപ്പോള്‍ ഇത്രയും മാത്രമേ ഡോള്‍ഫിനുകളുടെ പ്രണയജീവിതത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും അറിവായിട്ടുള്ളുവെങ്കിലും തുടര്‍പഠനങ്ങളില്‍ ഇവര്‍ പിന്തുടരുന്ന രീതികള്‍ക്ക്‌ ശാസ്‌ത്രീയ വിശദീകരണം കണ്ടെത്താന്‍ കഴിഞ്ഞേയ്‌ക്കുമെന്ന്‌ ഗവേഷകര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X