Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയ്ഡില്‍ പ്രതിഷേധിച്ച് സ്വര്‍ണക്കടകള്‍ അടച്ചിട്ടു

തിരുവനന്തപുരം: വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച ചില സ്വര്‍ണ കടകളില്‍ റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ചൊവ്വാഴ്ച സംസ്ഥാനത്തെ സ്വര്‍ണക്കടകള്‍ അടച്ചിട്ടു.

കോന്പൗണ്ടിംഗ് നികുതി സന്പ്രദായത്തില്‍ ചേരാതെ നികുതി വെട്ടിക്കാന്‍ ശ്രമിക്കുന്ന കടകളിലാണ് റെയ്ഡ് നടത്തിയതെന്ന് ധനകാര്യ വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞു.

നികുതി അടയ്ക്കാനുള്ള സമയം കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്. എല്ലാ ജില്ലകളിലും രണ്ട് കടകളില്‍ വീതമാണ് റെയ്ഡ് നടത്തിയത്. നാല് കോടിയോളം രൂപയുടെ നികുതി കച്ചവടക്കാര്‍ അടയ്ക്കാനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെയ്ഡ് നടത്തിയ സ്ഥാപനങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ബില്ല് നല്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ റെയ്ഡ് തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതെ സമയം സര്‍ക്കാര്‍ സ്വര്‍ണ വ്യാപാരികളെ പീഡിപ്പിക്കുകയാണെന്ന് കേരള ഗോള്‍ഡ് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് പി. ടി ചെറിയാന്‍ ആരോേപിച്ചു. ഒന്നോ രണ്ടോ കിലോഗ്രാം സ്വര്‍ണം കൊണ്ട് കച്ചവടം നടത്തുന്നവര്‍ പോലും സര്‍ക്കാരിന്റെ നടപടികള്‍ മൂലം വ്യാപാരം നിര്‍ത്തേണ്ട ഗതികേടിലാണ്.

അസോസിയേഷന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച സെക്രട്ടേറിയേറ്റിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+