Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ മഹാജനും ഭാര്യയും വേര്‍പിരിയുന്നു

Rahul Mahajan with wife Swetaഗുഡ്‌ഗാവ്‌: വെടിയേറ്റുമരിച്ച ബിജെപി നേതാവ്‌ പ്രമോദ്‌ മഹാജന്റെ മകന്‍ രാഹുല്‍ മഹാജനും ഭാര്യ ശ്വേതയും വിവാഹമോചനത്തിന്‌ ഒരുങ്ങുന്നു.

രാഹുലില്‍ നിന്നും മോചനം വേണമെന്നാവശ്യപ്പെട്ട്‌ ശ്വേതയാണ്‌ ഗുഡ്‌ഗാവിലെ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്‌. മയക്കുമരുന്നിന്റെ അമിതോപയോഗത്തെത്തുടര്‍ന്ന്‌ ആശുപത്രിയിലും പിന്നീട്‌ ജയിലിലും കഴിഞ്ഞ്‌ പുറത്ത്‌ വന്ന ഉടനെയാണ്‌ രാഹുല്‍ കാമുകിയായ ശ്വേതയെ വിവാഹം ചെയ്‌തത്‌.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട്‌ പതിനഞ്ച്‌ മാസം പൂര്‍ത്തിയായിട്ടില്ല. പരസ്‌പരം ആലോചിച്ചുറച്ചാണ്‌ പിരിയാന്‍ തീരുമാനിച്ചതെന്ന്‌ വ്യക്തമാക്കിയ രാഹുലും ശ്വേതയും ഇതുസംബന്ധിച്ച്‌ മറ്റൊന്നും വ്യക്തമാക്കാന്‍ തയ്യാറായില്ല.

വിദേശത്ത്‌ പൈലറ്റ്‌ പരിശീലനത്തിനിടെ പ്രണയബദ്ധരായ ഇരുവരും കുടുംബാംഗങ്ങളുടെയും ബിജെപി നേതാക്കളുടെയും അനുഗ്രഹാശിസുകളോടെയാണ്‌ വിവാഹജീവിതത്തിലേയ്‌ക്ക്‌ പ്രവേശിച്ചത്‌. ഒരു സ്വകാര്യ കമ്പനിയില്‍ പൈലറ്റായിരുന്ന ശ്വേത ജോലി ഉപേക്ഷിച്ചാണ്‌ രാഹുലിനെ വിവാഹം ചെയ്‌തത്‌. 2006 ആഗസ്‌തില്‍ വിവാഹം കഴിഞ്ഞെങ്കിലും ഡിസംബര്‍ മുതല്‍തന്നെ ശ്വേത ഗുഡ്‌ഗാവിലെ ഒരു ഫ്‌ലാറ്റില്‍ തനിച്ചായിരുന്നുവത്രേ താമസിച്ചുവന്നത്‌.

വിവാഹം കഴിഞ്ഞ്‌ അധികനാളാകുന്നതിന്‌ മുമ്പേതന്നെ ശ്വേതയെ രാഹുല്‍ മര്‍ദ്ദിക്കുന്നുവെന്ന്‌ ശ്വേതയുടെ ചിത്രം സഹിതം മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അന്ന്‌ രാഹുലും ശ്വേതയും ആവാര്‍ത്ത നിഷേധിക്കുകയായിരുന്നു. ശ്വേത വിവാഹമോചനത്തിനായി അപേക്ഷ നല്‍കിയതിന്‌ ശേഷവും തങ്ങളിരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നാണ്‌ രാഹുല്‍ പറയുന്നത്‌.

സഹോദരന്‍ പ്രവീണ്‍ മഹാജന്റെ വെടിയേറ്റ്‌ പ്രമോദ്‌ മഹാജന്‍ മരിച്ചതില്‍പ്പിന്നെയാണ്‌ രാഹുല്‍ അമിതമായി മയക്കുമരുന്ന്‌ ഉപയോഗിക്കുകയും അത്യാസന്നനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും ചെയ്‌തത്‌. ഇതിന്റെ പേരില്‍ രാഹുലിനെതിരെ കേസും രജിസ്റ്റര്‍ ചെയ്‌തിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍











Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+