കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളിയ്ക്കിപ്പോള്‍ പൂച്ച പ്രേമം

  • By Staff
Google Oneindia Malayalam News

പൂച്ചയ്ക്കെന്താ പൊന്നുരുക്കിന്നിടത്തു കാര്യം, ഒരു കാര്യവുമില്ല, പക്ഷേ പൂച്ചയ്ക്കിപ്പോള്‍ പൊന്നിനേക്കാള്‍ വിലയുണ്ട്. അതെ അലങ്കാര മത്സ്യത്തിനും നായ പ്രേമത്തിനും ശേഷം മലയാളിയ്ക്കിപ്പോള്‍ പൂച്ച പ്രേമമാണ്.

മ്യാവൂ...എന്ന കരച്ചില്‍ കേള്‍ക്കാനും പട്ടുമെത്തയില്‍ കിടത്തി ലാളിയ്ക്കുവാനും തലോടുവാനുമൊക്കെ ഒരോ മാസവും മലയാളി മുടക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്. കേള്‍ക്കുന്പോള്‍ മൂക്കത്ത് വിരല്‍ വെയ്ക്കേണ്ട.. നമ്മുടെ കുറിഞ്ഞിപ്പൂച്ചയുടെ കാര്യമല്ലിത്, വിപണിയില്‍ പതിനായിരവും അതിനു മുകളിലും വിലമതിയ്ക്കുന്ന ശീമപ്പൂച്ചയുടെ കാര്യമാണ്.

അടുത്ത കാലത്തായി കേരളത്തില്‍ വളര്‍ന്നു വരുന്ന ബിസിനസാണ് പൂച്ചവില്‍പന. പേര്‍ഷ്യന്‍, സയാമീസ് തുടങ്ങി അന്പതോളം വിദേശ പൂച്ചകളാണ് കേരളത്തിലെ പൂച്ച വിപണിയിലെ പ്രധാനപ്പെട്ട ഇനങ്ങള്‍.കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ച് നടക്കുന്ന പൂച്ച വിപണിയില്‍ ലക്ഷങ്ങളാണ് ഓരോ മാസവും മറിയുന്നത്.

മൂന്ന് നഗരങ്ങളിലെ അഞ്ചു കടകളിലായി 60 ഓളം പൂച്ചകളാണ് ഒരോ മാസവും വിറ്റു പോകുന്നത്. ഒരു പൂച്ചക്കുട്ടിയ്ക്ക് 6000 രൂപ മുതല്‍ മുകളിലോട്ടാണ് വില. പൂച്ചകള്‍ക്കാകട്ടെ 10000 മുതല്‍ 15000 വരെ വില വരും.

നന്നായി ഇണങ്ങുമെന്നതാണ് വിദേശിപ്പൂച്ചകളുടെ പ്രത്യേകത. കൂടാതെ ഇവയുടെ വൃത്തിയും ദേഹം മുഴുവന്‍ പഞ്ഞിക്കെട്ടു പോല‍െ രോമമുള്ളതും വിപണിയില്‍ പ്രിയമേറുന്നതിന് കാരണമാകുന്നു.

അന്പതോളം ഇനങ്ങള്‍ കേരളത്തില്‍ കച്ചവടത്തിനെത്തുന്നുണ്ടെങ്കിലും പേര്‍ഷ്യന്‍, സയാമീസ് തുടങ്ങിയ ഇനങ്ങള്‍ക്കാണ് വിപണിയില്‍ കൂടുതല്‍ പ്രിയം.

സിംഗപ്പൂര്‍, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പൂച്ചകള്‍ കൂടുതലും വരുന്നത്. ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ നിന്നും പൂച്ചകള്‍ ഇവിടെയെത്തുന്നുണ്ട്. പൂച്ചകളുടെ ഇറക്കുമതി മാത്രമല്ല, കയറ്റുമതിയും ചെറിയ തോതില്‍ ഇവിടെ നടക്കുന്നുണ്ട്, ബീജ സങ്കലനം നടത്തിയുണ്ടാകുന്ന പൂച്ചക്കുട്ടികളെ കടയില്‍ കൊടുത്ത് പലരും പണം വാങ്ങാറുണ്ട്. ഇവയെയാണ് മിക്കവാറും കയറ്റുമതി ചെയ്യുക.

അലങ്കാര മത്സ്യ വിപണയിലൂടെയും നായ വളര്‍ത്തലിലൂടെയും പണമുണ്ടാക്കിയ മലയാളി ഇനി മിക്കവാറും തിരിയുന്നത് പൂച്ച വിപണിയിലേക്കായിരിക്കുമെന്നതില്‍ സംശയമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X