Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസിന്‌ പിന്നാലെ പിണറായിക്കും തൂങ്ങിമരണം

Cartoon
അമ്പലപ്പുഴ: വി.എസ്‌ അച്യുതാനന്ദനെ ദുര്‍മേദസ്സായി ചിത്രീകരിച്ച നിശ്ചലദൃശ്യത്തിന്‌ പിന്നാലെ അമ്പലപ്പുഴയില്‍ പലയിടത്തും പിണറായി വിജയനെതിരെ കാര്‍ട്ടൂണ്‍ പോസ്‌റ്ററുകള്‍.

തൂക്കിലേറ്റേണ്ടത്‌ ജൂബക്കാരനെയോ അധോലോക മാഫിയകളെയോ എന്ന്‌ ജനം തീരുമാനിക്കട്ടെ എന്ന തലവാചകത്തോടെയാണ്‌ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌. മനുഷ്യവകാശ സഹായസമിതിയുടെ പേരുലുള്ള പോസ്‌റ്ററുകള്‍ വെള്ളിയാഴ്‌ച പുലര്‍ച്ചയോടെയാണ്‌ അമ്പലപ്പുഴയില്‍ കാണാന്‍ തുടങ്ങിയത്‌.

മരക്കൊമ്പില്‍ കെട്ടിയ കയറില്‍ നാക്കുപുറത്തായി തൂങ്ങിക്കിടക്കുന്ന പിണറായി വിജയനെയാണ്‌്‌ പോസ്‌റ്ററുകളിലെ ചിത്രീകരിച്ചിരിയ്‌ക്കുന്നത്‌. കഴുത്തില്‍ ലാവലിന്‍ അഴിമതി 364 കോടി എന്ന ബോര്‍ഡും തൂക്കിയിട്ടിട്ടുണ്ട്‌. വെറുക്കപ്പെട്ടവരുടെ പണമെന്നും മകന്റെ വിദ്യാഭ്യാസത്തിന്‌ അമ്പത്‌ ലക്ഷമെന്നും രേഖപ്പെടുത്തിയ രണ്ട്‌ കിഴികള്‍ രണ്ടുകൈകളിലുമുണ്ട്‌.

പിണറായിയുടെ ചിത്രത്തിന്‌ ഇരുവശത്തുമായി തലയില്‍ കൈതാങ്ങിനില്‍ക്കുന്ന മന്ത്രി സുധാകരനും തോക്കുചൂണ്ടിനില്‍ക്കുന്ന വി.എസുമുണ്ട്‌.

മറ്റൊരു പോസ്‌റ്ററില്‍ മാര്‍ക്‌സേ ഇവരോട്‌ പൊറുക്കരുതേ എന്ന അഭ്യര്‍ത്ഥനയാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. സ്വന്തം നേതാവിന്‌ ജയ്‌ വിളിച്ചവരെ ഇവര്‍ വെട്ടിനിരത്തുന്നു കുത്തിമലര്‍ത്തുന്ന ഇതെന്ത്‌ കമ്യൂണിസം എന്നും ചോദിയ്‌ക്കുന്നുണ്ട്‌.

അമ്പലപ്പുഴ ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന റാലിയില്‍ വിഎസിന്റെ കോലം ടാബ്ലോയായി പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു.

ജുബയും കണ്ണാടിയും ധരിച്ച് മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ നില്‍ക്കുന്ന കോലത്തിന്റെ കഴുത്തില്‍ ദുര്‍മേദസ് എന്ന് എഴുതിക്കെട്ടിത്തൂക്കിയിരുന്നു. ദുര്‍മേദസിന്റെ തൂങ്ങി മരണം എന്നായിരുന്നു ടാബ്ലോയുടെ പേര്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+