കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപിയുടെ മുഖ്യശത്രു കോണ്‍ഗ്രസാണെന്ന് മുരളി

  • By Staff
Google Oneindia Malayalam News

K Muraleedharanകൊച്ചി: നേതാക്കളെ കെണിയില്‍വീഴ്‌ത്തി പിടിക്കാന്‍ ഇറങ്ങിയിരിക്കുന്ന കോണ്‍ഗ്രസ്‌ തന്നെയാണ്‌ എന്‍സിപിയുടെ മുഖ്യ ശത്രുവെന്ന്‌ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌ കെ. മുരളീധരന്‍. ഇങ്ങനെ നിക്ഷിപ്‌തതാല്‍പര്യക്കാരാണ്‌ കരുണാകരനെ കെണിയില്‍ വീഴ്‌ത്തിയതെന്നും മുരളി പറഞ്ഞു.

കോണ്‍ഗ്രസില്‍ അംഗത്വം പ്രതീക്ഷിച്ച്‌ പോയവര്‍ ഗതികിട്ടാതെ അലയുകയാണ്‌. ഗുജറാത്ത്‌ തിരഞ്ഞെടുപ്പ്‌ കഴിയട്ടെ മേഘാലയ തിരഞ്ഞെടുപ്പ്‌ കഴിയട്ടെ എന്നൊക്കെ പറഞ്ഞ്‌ ഹൈക്കമാന്റ്‌ കാര്യങ്ങള്‍ നീട്ടുക്കൊണ്ടുപോവുകയാണ്‌.

മദാമ്മ എന്നുവിളിച്ച നാവുകൊണ്ട്‌ മാഡം എന്ന്‌ തിരുത്തിവിളിക്കുമ്പോള്‍ ജനം മാപ്പു നല്‍കില്ല. അമ്മായിഅമ്മ ആനപ്പുറത്ത്‌ കയറിയാല്‍ മരുമകള്‍ക്ക്‌ തഴമ്പുണ്ടാവുമോയെന്ന ചോദ്യവും ആരും മറുന്നുകാണാനിടയില്ല- മുരളി പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളില്‍ എല്‍ഡിഎഫുമായി ഉണ്ടാക്കിയിട്ടുള്ള പ്രാദേശിക സഖ്യം തുടരും. എല്‍ഡിഎഫിനെ ഇറക്കി യുഡിഎഫിനെ കയറ്റാനുള്ള ബാധ്യതയൊന്നും എന്‍സിപിയ്‌ക്കില്ല. ചിലര്‍ കാലുമാറി കോണ്‍ഗ്രസില്‍ പോയപ്പോള്‍ ചിലയിടങ്ങളില്‍ ഇടതുമുന്നണിയുടെ ഭരണം പോയിട്ടുണ്ട്‌.

തങ്ങള്‍ മത്സരിച്ച പാര്‍ട്ടി ഇപ്പോഴില്ലെന്നാണ്‌ കാലുമാറിയവര്‍ പറയുന്നത്‌. എന്നാല്‍ ഡിഐസി അംഗങ്ങള്‍ മുഴുവന്‍ എന്‍സിപിയില്‍ ലയിച്ചതായുള്ള തീരുമാനത്തിന്‌ തിരഞ്ഞെടുപ്പു കമ്മീഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്‌. അപ്പോള്‍ കൂറുമാറ്റ നിയമപ്രകാരം കമ്മീഷന്‌ ഇവരെ അയോഗ്യരാക്കാന്‍ കഴിയും- അദ്ദേഹം ചൂണ്ടിക്കാട്ടി.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഏകദിന ശില്‍പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X