കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗാന്ധി' ഗൂഗിളി്ല്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക്

  • By Staff
Google Oneindia Malayalam News

gandhijiദില്ലി: ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ഇന്ത്യന്‍ യുവത്വം ഉപേക്ഷിച്ചുവെന്ന്‌ പരക്കെ ആക്ഷേപമുണ്ടല്ലോ? അതങ്ങനെയങ്ങ് ഉറപ്പിച്ച് പറയാന്‍ വരട്ടെ.

കുന്തം പോയാല്‍ 'ഗൂഗിളില്‍' തപ്പണമെന്ന്‌ പറയുന്ന കാലത്ത്‌ ഇന്ത്യന്‍ ജനത ഗൂഗിള്‍ സെര്‍ച്ച്‌ ബോക്‌സില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ രാഷ്ട്രീയ നേതാവ് മഹാത്മാ ഗാന്ധിയാണ് ‌.

ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കൂടുതല്‍ ഉപയോഗിക്കുന്ന കീ വേര്‍ഡിനെക്കുറിച്ച് ഗൂഗിള്‍ പട്ടിക പ്രസിദ്ധീകരിക്കാറുണ്ട്‌.
എന്നാല്‍ ഇന്ത്യയെ കേന്ദ്രീകരിച്ചുള്ള റാങ്കിംഗ് ആദ്യമായാണ് തയ്യാറാക്കുന്നത്.

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ക്കൂട്ട്, യൂട്യൂബ്, ജിമെയില്‍ എന്നീ വാക്കുകളാണ് ഇന്ത്യക്കാര്‍ കൂടുതല്‍ തിരഞ്ഞിരിക്കുന്ന മറ്റു വാക്കുകള്‍. google search box

രാഷ്ട്രീയ നേതാക്കളുടെ പട്ടികയില്‍ രണ്ടാമത്തെത്‌ നമ്മുടെ മുന്‍ പ്രസിഡന്റ്‌ എപിജെ അബ്ദുള്‍ കലാമാണ്‌. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും യഥാക്രമം മൂന്ന്‌, എട്ട്‌ സ്ഥാനങ്ങളിലെത്തിയിട്ടുണ്ട്‌. ഇതേ സമയം ഇന്ത്യന്‍ മുന്‍ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്‌ധി നാലാം സ്ഥാനത്തെത്തിയിട്ടുണ്ട്‌.

എന്നാല്‍ നെറ്റുപയോഗക്കുന്നവര്‍ക്ക് ബിജെപി കമ്മ്യൂണിസ്റ്റ് നേതാക്കളോട് അത്ര പ്രിയമില്ലെന്ന് തോന്നുന്നു. ഇവരാരുടെയും പേര്‍ ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടില്ല,

സ്‌പോര്‍ട്‌സ്‌ താരങ്ങളെക്കുറിച്ചുള്ള പട്ടികയില്‍ ഗ്ലാമര്‍ ടെന്നീസ്‌ താരം സാനിയ മിര്‍സയാണ് മുന്നില്‍.

വെള്ളിത്തിരയിലെ അഭിനേതാക്കളുടെ പട്ടികയില്‍ ഐശ്വര്യ റായ്‌ എല്ലാവരെയും കടത്തിവെട്ടി ഇന്ത്യന്‍ ജനതയുടെ ഹൃദയം കവര്‍ന്നിട്ടുണ്ട്. കൂടാതെ 'ഓം ശാന്തി ഓം' നായിക ദീപക പദുകോണും ആദ്യ പത്തില്‍ ,സ്ഥാനം കണ്ടെത്തിയിട്ടുണ്ട്‌.

ടെന്നീസ്‌, ക്രിക്കറ്റ്‌, ഫുട്‌ബോള്‍ താരങ്ങളെയാണ്‌ ഇന്ത്യന്‍ ജനത ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരയുന്നതെന്ന്‌ ഗൂഗിള്‍ വക്താക്കള്‍ പറയുന്നു.

എന്നാല്‍ ലോകജനത ഏറ്റവും കൂടുതല്‍ ഗൂഗിള്‍ സെര്‍ച്ച്‌ ബോക്‌സില്‍ ടൈപ്പ്‌ ചെയ്‌ത വാക്ക്‌ ആപ്പിള്‍ പുറത്തിറക്കിയ ഐ ഫോണിനെക്കുറിച്ചാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X