കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഗണിത ശാസ്ത്രജ്ഞര്‍

  • By Staff
Google Oneindia Malayalam News

Traffic Jamലണ്ടന്‍: ഗണിതവും ഗതാഗതവും തമ്മിലെന്ത്‌ ബന്ധമെന്ന്‌ നാം ചിന്തിച്ചേക്കാം. എന്നാല്‍ ബ്രിട്ടനിലെ എക്‌സ്‌റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗണിത ശാസ്‌ത്രജ്ഞര്‍ക്ക്‌ ഈ ബന്ധത്തെക്കുറിച്ച്‌ യാതൊരു സംശയവുമില്ല. മാത്രമല്ല. റോഡിലെ ഗാതാഗതക്കുരുക്ക്‌ ഒഴിവാക്കാനുള്ള സൂത്രവാക്യവുമായാണ്‌ അവരുടെ വരവ്‌.

പലപ്പോഴും റോഡുകളിലെ കുരുക്കുളുടെ പ്രധാന കാരണം വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനുള്ള ഡ്രൈവര്‍മാരുടെ പരിചയക്കുറവാണ്‌. ഈ പരിചയക്കുറവിനെ ഗണിതത്തിന്റെ സഹായത്തോടെ മറികടക്കാനാണ്‌ എക്‌സ്‌റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്ഞന്‍മാരുടെ ശ്രമം.

വളരെ വേഗത്തില്‍ മുന്നില്‍ പോകുന്ന വാഹനം എന്തെങ്കിലും തടസം മൂലം പെട്ടെന്ന്‌ ബ്രേക്ക്‌ ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ അതിന്‌ തൊട്ടു പിന്നില്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ വേഗതയെയും അത്‌ ബാധിയ്‌ക്കും. ഇത്‌ ഒരു തരംഗം പോലെ പിന്നലെ വരുന്ന എല്ലാ വാഹനങ്ങളുടെയും വേഗതയെ ബാധിയ്‌ക്കുമെന്ന്‌ വിദഗ്‌ദ്ധര്‍ പറയുന്നത്‌. വളരെ തിരക്കുള്ള പാതകളില്‍ വാഹനങ്ങളുടെ വേഗതക്കുറവ്‌ ഗതാഗത തടസം സൃഷ്ടിക്കാന്‍ കാരണമാകുന്നു.

ഇവിടെ വാഹനമോടിയ്‌ക്കുന്ന ഡ്രൈവറുടെ പ്രതികരണ ശേഷി വളരെ പ്രധാനപ്പെട്ടതാണ്‌. തടസമുണ്ടാകുമ്പോള്‍ ഡ്രൈവര്‍ വാഹനം നിര്‍ത്താനെടുക്കുന്ന താമസം, അല്ലെങ്കില്‍ അനാവശ്യമായി ബ്രേക്കിടുക, തുടങ്ങിയ കാര്യങ്ങളാണ്‌ ഗതാഗതക്കുരുക്കിനുള്ള പ്രധാന കാരണമെന്ന്‌ ശാസ്‌ത്രജ്ഞര്‍ കണ്ടെത്തി.

ചുരുക്കത്തില്‍ വാഹനമോടിയ്‌ക്കുന്ന ഡ്രൈവറുടെ പ്രതികരണ ശേഷിയാണ്‌ ഗതാഗതക്കുരുക്കിന്‌ കാരണം

ഡ്രൈവറുടെ പ്രതികരണ ശേഷിയനുസരിച്ച്‌ വാഹനത്തെ നിയന്ത്രിക്കുകയെന്നതായിരുന്നു ഗവേഷകരുടെ അടുത്ത ശ്രമം. ഈ തത്വമനുസരിച്ച് ഇവര്‍ ഒരു ഇലക്ടോണിക്‌സ്‌ ഉപകരണം വികസിപ്പിച്ചെടുത്തു.

പുതുതായി വികസിപ്പിച്ച ഉപകരണത്തിലൂടെ വാഹനമോടിയ്‌ക്കുന്ന ഡ്രൈവറുടെ പ്രതികരണ ശേഷി കണക്കാക്കി വാഹനം നിര്‍ത്തുന്നതിനുള്ള താമസം, അല്ലെങ്കില്‍ ബ്രേക്ക്‌ കൂടുതല്‍ പ്രയോഗിക്കുക എന്നിവ നിയന്ത്രിക്കാന്‍ കഴിയും.

ഇതോടെ തിരക്കുള്ള പാതകളില്‍ ഒരു വാഹനത്തിന്റെ ഡ്രൈവര്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ്‌ ഗവേഷകര്‍ കരുതുന്നത്‌. ഇപ്പോള്‍ ഈ ഉപകരണം നിരത്തില്‍ പരീക്ഷിക്കുന്ന തിരക്കിലാണ്‌ ഗവേഷകര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X