കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2007 ലെ റോഡപകടങ്ങളില്‍ 2831 മരണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ റോഡടപകടങ്ങള്‍ മൂലം മരിയ്‌ക്കുന്നവരുടെ എണ്ണം ഭീതിജനകമായ നിലയില്‍ വര്‍ദ്ധിക്കുന്നു. 2007 ഒക്ടോബര്‍ വരെയുള്ള പത്ത്‌ മാസങ്ങളില്‍ കേരളത്തില്‍ 2831 പേരാണ്‌ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത്‌.

32953 അപകടങ്ങളിലായി 38539 പേര്‍ക്ക്‌ പരിക്കേല്‌ക്കുകയും ചെയ്‌തു. പത്തു മാസത്തെ റോഡപകടങ്ങളുടെ കണക്കെടുക്കുമ്പോള്‍ രാവിലെ 10 മുതല്‍ 11 വരെയുള്ള ഒരു മണിക്കൂറില്‍ 3614 അപകടങ്ങളില്‍ 272 പേര്‍ കൊല്ലപ്പെടുകയും 4185 പേര്‍ക്ക്‌ പരിക്കേല്‌ക്കുകയും ചെയ്‌തു.

വൈകിട്ട്‌ ഏഴു മുതല്‍ എട്ടു വരെയുള്ള സമയത്താണ്‌ രണ്ടാമതായി കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. 2411 ഓളം അപകടങ്ങളാണ്‌ ഈ സമയത്ത്‌ കേരളത്തില്‍ ഉണ്ടായത്‌. ഭൂരിഭാഗം അപകടങ്ങളും ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലമാണ് ഉണ്ടാകുന്നത്, 2787 മരണങ്ങളാണ്‌ ഇങ്ങനെയുണ്ടായത്.

റോഡപകടങ്ങളില്‍ മുന്നില്‍ നില്‌ക്കുന്നത്‌ എറണാകുളം ജില്ലയാണ്‌. 403 പേരാണ്‌ വിവിധ അപകടങ്ങളില്‍ മരിച്ചത്‌. 326 കൊല്ലപ്പെട്ട തിരുവനന്തപുരമാണ്‌ അടുത്തത്‌. തൃശൂരും കോഴിക്കോടുമാണ്‌ മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്‌. 314, 243 മരണങ്ങളാണ്‌ ഈ ജില്ലകളില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌.

വയനാട്‌ ജില്ലയിലാണ്‌ ഏറ്റവും കുറവ്‌ അപകടങ്ങള്‍ നടന്നിട്ടുള്ളത്. 40 പേര്‍ മാത്രമേ ഇവിടെ റേഡപകടങ്ങളില്‍ മരണമടഞ്ഞിട്ടുള്ളൂ.

കേരളത്തലുണ്ടാകുന്ന മൂന്ന് അപകടങ്ങളില്‍ ഒന്ന് എന്ന നിലയില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. 639 ഇരുചക്രവാഹന യാത്രക്കാരുടെ ജീവനാണ്‌ ഇക്കാലത്ത്‌ കേരളത്തില്‍ പൊലിഞ്ഞത്‌. അതെസമയം കെഎസ്‌ആര്‍ടിസി ബസുകള്‍ ഉള്‍പ്പെട്ടിട്ടുള്ള അപകടങ്ങള്‍ തുലോം കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ‌.

സ്വകാര്യ ബസുകളുള്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ 534 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 156 പേരാണ്‌ കെഎസ്‌ആര്‍ടിസി ബസുകളുമായി ബന്ധപ്പെട്ട അപകടമരണ നിരക്ക്‌ 156 മാത്രമാണ്. അശ്രദ്ധമായ ഡ്രൈവിംഗും റോഡുകളുടെ ശോച്യാവസ്ഥയുമാണ്‌ കേരളത്തില്‍ അപകടങ്ങള്‍ കൂടുന്നതിന്റെ പ്രധാന കാരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X