ജഡ്‌ജിയായ ഭാര്യയുടെ പേരുപറഞ്ഞ് നടന്‍ ഭീഷണിപ്പെടുത്തി
പൂനെ: മാനഭംഗക്കേസില്‍ അകപ്പെട്ട മറാത്തി നടന്‍ രമേശ് ഭക്തര്‍ ജഡ്‌ജിയായ ഭാര്യയുടെ പേരുപയോഗിച്ചാണ് പെണ്‍കുട്ടിയെ ഭയപ്പെടുത്തി ഇംഗിതത്തിന് വഴക്കാന്‍ ശ്രമിച്ചതെന്ന് ആരോപണം.
മുംബൈ സ്‌ഫോടനക്കേസ് വാദം കേള്‍ക്കുന്ന ജഡ്‌ജി മൃദുല ഭട്‌കറാണ് രമേശിന്റെ പത്‌നി. ഇവരുടെ പേരു പറഞ്ഞാണത്രേ സിനിമാ രംഗത്തേയ്‌ക്ക് പ്രവേശനം ആഗ്രഹിച്ചെത്തിയ പതിനേഴുകാരിയെ രേമേശ് മാനഭംഗപ്പെടുത്തുകയും അതിന്‌ശേഷം ഭീഷണിപ്പെടുത്തുകയും ചെയ്‌തതത്.
എന്റെ ഭാര്യ ഒരു ജഡ്‌ജിയാണ്. എനിക്കെതിരെ നീ കേസുകൊടുത്താല്‍ അതില്‍ അകത്താകുന്നത് നിന്റെ അമ്മയായിരിക്കും ഞാന്‍ എളുപ്പത്തില്‍ രക്ഷപ്പെടും- എന്നിങ്ങനെയാണത്രേ പെണ്‍കുട്ടിയോട് രമേശ് പറഞ്ഞത്.
കേസില്‍ ഉള്‍പ്പെട്ട രമേശിനും നിര്‍മ്മാതാവ് രവി നായിഡുവിനും മറാത്തി സിനിമാ ലോകത്ത് തീര്‍ത്തും നല്ല പ്രതിഛായയായിരുന്നു ഉണ്ടായിരുന്നത്. നായിഡു നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് സ്‌ക്രീന്‍ ടെസ്റ്റിനാണെന്നു പറഞ്ഞാണത്രേ പെണ്‍കുട്ടിയെ വളിച്ചുവരുത്തിയത്.
അമ്മവനോടും അമ്മായിയോടുമൊപ്പമാണ് പെണ്‍കുട്ടി നായിഡുവിന്റെ പൂനെയിലെ ബംഗ്ലാവില്‍ എത്തിയത്. അവിടെവച്ച് ഇരുവരും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. എന്നാല്‍ തന്റെ വീട്ടില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടിയെ അമ്മ പണത്തിന് വേണ്ടി തന്നെ കരുവാക്കുകയാണെന്നാണ് നായിഡു പറയുന്നത്.
നായിഡുവിനും ഭട്‌കര്‍ക്കും കേസല്‍ ഉല്‍പ്പെട്ട മറ്റുമൂന്നുപേര്‍ക്കും ജനുവരി 6 വരെ ജാമ്യം ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയശേഷം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിയ്‌ക്കും.












Click it and Unblock the Notifications