കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

Benazir Bhutoഇസ്ലാമബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടു. റാവല്‍ പിണ്ടിയില്‍ ഒരു സംഘം ആയുധധാരികള്‍ ബേനസീറിന്റെ വാഹനത്തിനു നേരെ നടത്തിയ വെടിവയ്പിലാണ് അവര്‍ കൊല്ലപ്പെട്ടത്.

ചാവേര്‍ ആക്രമണത്തില്‍ ഇരുപതിലേറെ പേര്‍ കൊല്ലപ്പെട്ടു. ബേനറീസിന്റെ കൊലപാതകത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

റാവല്‍പിണ്ടിയില്‍ നടന്ന തിര‍ഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്തതിനു ശേഷം കാറില്‍ മടങ്ങുമ്പോഴാണ് ചാവേര്‍ ആക്രമണം നടന്നത്. വൈകീട്ട് അഞ്ചരയോടെ പ്രസംഗം അവസാനിപ്പിച്ച ബേനറസീര്‍ കാറില്‍ കയറിയ ഉടനെ രണ്ടു പേര്‍ എകെ 47 തോക്കുകളുമായി വാഹനത്തിനു നേരെ വെടിവയ്പ് നടത്തി. ബേനറീസിന്റെ കാറിനടുത്ത് ഒരു ചാവേര്‍ ബോംബ് സ്ഫോടനം നടത്തുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ ബേനസീറിനെ റാവല്‍ പിണ്ടിയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഒരു ദശകം നീണ്ട പ്രവാസ ജീവിതത്തിനു ശേഷം പാകിസ്ഥാനില്‍ തിരിച്ചെത്തിയ ദിവസം തന്നെ ബേനറസീറിനു നേരെ ചാവേര്‍ ആക്രമണം നടന്നിരുന്നു. ഒക്ടോബറില്‍ ബേനറീസിന്റെ സ്വീകരണ റാലിക്കിടെ നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ 130 പേരാണ് മരിച്ചത്.

ബേനറീസിന്റെ സംസ്കാരം ജന്മനാടായ ലര്‍കാനയില്‍ വെള്ളിയാഴ്ച നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X