Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുവര്‍ഷാഘോഷത്തിനിടെ മുംബൈയില്‍ സ്ത്രീകളെ പീഡിപ്പിച്ചു

This picture, which appeared on the Hindustan Times, shows hooligans pouncing on the victims.മുംബൈ: പുതുവര്‍ഷം ആഘോഷിക്കാന്‍ മുംബൈയിലെ ജൂഹൂ ബീച്ചിലെത്തിയ വിദേശ ഇന്ത്യന്‍ വനിതകളെ പീഡിപ്പിച്ച സംഭവത്തെക്കുറിച്ച്‌ പോലീസ്‌ അന്വേഷണമാരംഭിച്ചു.

സംഭവവുമായി ബന്ധപ്പെട്ട്‌ എഴു പേരെ പോലീസ്‌ അറസ്റ്റു ചെയ്‌തു. സ്‌ത്രീകളെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഫോട്ടോഗ്രാഫര്‍ ക്യാമറയില്‍ പകര്‍ത്തിയതാണ്‌ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്‌.

ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ്‌ ഇന്ത്യയെ നാണിപ്പിച്ച സംഭവത്തിന്‌ ജൂഹു ബീച്ച്‌ സാക്ഷിയായത്‌. സുഹൃത്തുക്കള്‍ക്കൊപ്പം പുതുവര്‍ഷാഘോഷത്തിന്‌ ജൂഹുവിലെ ജെ. മാരിയറ്റ്‌ ഹോട്ടലില്‍ എത്തിയ യുവതികളെയാണ്‌ എഴുപതോളം പേര്‍ ചേര്‍ന്ന്‌ മാനഭംഗപ്പെടുത്തിയത്‌.

ആഘോഷം കഴിഞ്ഞ്‌ രാത്രി രണ്ടു മണിയോടെ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങിയ യുവതികളെയും രണ്ട്‌ പുരുഷ സുഹൃത്തുക്കളെയും പിന്തുടര്‍ന്ന ആള്‍ക്കൂട്ടം തുടക്കത്തില്‍ ഇവരെ കമന്റടിയ്‌ക്കുകയും ചെറിയ തോതില്‍ ഉപദ്രവിക്കുകയും ചെയ്‌തു. ഇതിനെ തുടര്‍ന്ന്‌ യുവതികളിലൊരാള്‍ പ്രതികരിച്ചതിനെ തുടര്‍ന്ന്‌ അക്രമികളിലൊരാള്‍ ഒരാള്‍ യുവതിയുടെ വസ്‌ത്രം വലിച്ചു കീറി.

തുടര്‍ന്ന് ബാക്കിയുള്ള ആള്‍ക്കൂട്ടവും അക്രമത്തില്‍ പങ്കു ചേരുകയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തുക്കള്‍ക്ക്‌ നിസാഹയാരായി നില്‌ക്കാനെ കഴിഞ്ഞുള്ളൂ.

സംഭവ സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ അവരെത്തിയാണ്‌ സ്‌ത്രീകളെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും രക്ഷപ്പെടുത്തിയത്‌.

പീഡനത്തിനിരയായ ഗുജറാത്ത്‌ സ്വദേശികളായ യുവതികള്‍ കാലിഫോര്‍ണിയയില്‍ സ്ഥിര താമസമാക്കിയവരാണ്‌. എന്നാല്‍ പീഡിപ്പിക്കപ്പെട്ട സ്‌ത്രീകള്‍ പരാതി നല്‌കാന്‍ തയാറാകത്തതിനെ തുടര്‍ന്ന്‌ പോലീസ്‌ ആദ്യം കേസ്‌ ചാര്‍ജ്‌ ചെയ്‌തില്ല.

എന്നാല്‍ ബുധനാഴ്‌ച വൈകിട്ടോടെ സംഭവത്തിന്‌ സാക്ഷികളായ ഫോട്ടോഗ്രാഫര്‍മാരുടെ വിശദീകരണത്തോടെ പോലീസ്‌ എഫ്‌ഐആര്‍ തയ്യാറാക്കി കേസ്‌ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+