Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂറിസം മേഖലയില്‍ പ്രാവാസി നിക്ഷേപം വേണം: കോടിയേരി

കൊച്ചി: പ്രവാസി മലയാളികള്‍ക്കായി ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുമെന്ന്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയില്‍ അഞ്ചു കോടി രൂപയിലധികം നിക്ഷേപിക്കുന്ന പ്രവാസികള്‍ക്കുവേണ്ടിയാണ്‌ ഏകജാലക സംവിധാനം തുടങ്ങുക.

വിനോദസഞ്ചാര മേഖലയില്‍ അഞ്ചുവര്‍ഷം കൊണ്ട്‌ 2000കോടിയുടെ നിക്ഷേപമുണ്ടാക്കുകയെന്നതാണ്‌ സര്‍ക്കാറിന്റെ ലക്ഷ്യം. വിദേശമലയാളികളുടെ സമ്പാദ്യം നിക്ഷേപിക്കാന്‍ കേരളത്തില്‍ ഏറ്റവും നല്ല മേഖല വിനോദസഞ്ചാരരംഗമാണ്‌- മന്ത്രി പറഞ്ഞു.

ബേക്കല്‍, മൂന്നാര്‍, വയനാട്‌ മേഖലകളെ ബന്ധിപ്പിച്ച്‌ ഒരു രാജ്യാന്തര വിനോദസഞ്ചാര ഇടനാഴി ഉടന്‍ നിലവില്‍വരും. കണ്ണൂര്‍ വിമാനത്താവളം അടക്കമുള്ള പദ്ധതികള്‍ സംയുക്തസംരഭമായി വികസിപ്പിക്കും. വിനോദസഞ്ചാരരംഗത്തിന്‌ പുറമെ ഹോട്ടല്‍, ആശുപത്രി രംഗങ്ങളിലും വിദേശമലയാളികള്‍ക്ക്‌ മുതല്‍മുടക്കാവുന്നതാണ്‌.

ആരോഗ്യ വിനോദസഞ്ചാരരംഗത്ത്‌ കേരളത്തിന്റെ പുരോഗതി രാജ്യാന്തര കണക്കുകളെ കവച്ചുവയ്‌ക്കുന്നതാണ്‌. കഴിഞ്ഞ സീസണില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ധനയുണ്ടായി. സീസണില്‍ ആധുനിക സൗകര്യങ്ങളുള്ള 20000 മുറികള്‍ നമുക്കാവശ്യമുണ്ട്‌. എന്നാല്‍ 10000 മുറികള്‍ മാത്രമേ ലഭ്യമാകുന്നുള്ളു. ഈ കുറവു പരിഹരിക്കാന്‍ പ്രവാസികള്‍ക്കു കഴിയും.

പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങല്‍ പരിഹരിക്കാന്‍ എല്ലാ എസ്‌പി ഓഫീസുകളിലും നോര്‍ക്ക സെല്‍ സ്ഥാപിക്കും. പ്രവാസികളുടെ നാട്ടിലുള്ള കുടുംബാംഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങല്‍ പരിഹിരിക്കുന്നതിന്‌ മുന്‍ഗണന നല്‍കാന്‍ ലോക്കല്‍ പൊലീസ്‌ സ്റ്റേഷനുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കും- അദ്ദേഹം അറിയിച്ചു.

പ്രവാസി മലയാളികളുടെ യഥാര്‍ത്ഥ കണക്ക്‌ ഇപ്പോഴും ലഭ്യമല്ല. വിവരശേഖരണത്തിനാവശ്യമായ തയ്യാറെടുപ്പ്‌ സര്‍ക്കാര്‍ നടത്തുന്നുണ്ട്‌. ഒട്ടേറെ പേരുടെ ജീവിതം തകര്‍ക്കാനിടയായ വ്യാജ റിക്രൂട്ടിംഗ്‌ ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഗള്‍ഫ്‌ രാജ്യങ്ങളിലേക്കെന്ന പേരില്‍ ഇറാഖിലേക്ക്‌ തൊഴിലാളികളെ കടത്തുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ നല്‍കും- അദ്ദേഹം ഉറപ്പുനല്‍കി.

നോര്‍ക്ക സംഘടിപ്പിച്ച കേരളീയ പ്രവാസി സംഗമത്തിന്റെ രണ്ടാം ദിവസത്തെ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+