കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദം തെറ്റിദ്ധാരണമൂലം: പ്രകാശ്‌ കാരാട്ട്‌

  • By Staff
Google Oneindia Malayalam News

Prakash Karatദില്ലി: സിപിഎം മുതലാളിത്തത്തെ സ്വാഗതം ചെയ്യുകയും സോഷ്യലിസത്തെ അവഗണിക്കുകയും ചെയ്യുന്നുവെന്ന്‌ പറയുന്നത്‌ പാര്‍ട്ടി അജണ്ടയെക്കുറിച്ച്‌ അറിവില്ലാത്തവരാണെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശം കാരാട്ട്‌.

സോഷ്യലിസത്തെയും മുതലാളിത്തത്തെയും കുറിച്ച്‌ മുതര്‍ന്ന സിപിഎം നേതാവും പൊളിറ്റ്‌ ബ്യൂറോ അംഗവുമായ ജ്യോതി ബസു പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിക്കുകയും കാര്യങ്ങള്‍ പരസ്‌പര വിരുദ്ധമായി റിപ്പോര്‍ട്ട്‌ ചെയ്യുകയുമാണുണ്ടായതെന്നും ഇതുമായി ബന്ധപ്പെട്ടുള്ള വിവാദം അനാവശ്യമാണെന്നും കാരാട്ട്‌ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

പശ്ചിമബംഗാളിലെ സാമ്പത്തിക വികസനത്തെ വിശദീകരിച്ച ജ്യോതിബസു സിപിഎമ്മിന്റെ കാഴ്‌ചപ്പാടില്‍ ഇടതുസര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണുണ്ടായതെന്ന്‌ കാരാട്ട്‌ പറഞ്ഞു.

മുതലാളിത്തം എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ വഴിയില്ല. ഇടതുപക്ഷം ഭരണത്തിലിരിക്കുന്ന മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമായി സോഷ്യലിസം നടപ്പാക്കാന്‍ കഴിയില്ല. ഇന്നത്തെ മൂലധന വ്യവസ്ഥയില്‍ തൊഴിലാളികളുടെയും സാധാരണക്കാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ വ്യവസായിക സാമ്പത്തിക വികസനം നടപ്പാക്കുകയാണ്‌ ഇടതുസര്‍ക്കാറുകള്‍ ചെയ്യേണ്ടത്‌.

പശ്ചിമബംഗാളില്‍ മുപ്പതുവര്‍ഷമായി നടക്കുന്ന ഇടതുപക്ഷ ഭരണത്തിനിടെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേതുപോലെ മുതലാളിത്ത വികസനം നടക്കുന്നുണ്ട്‌. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്ഥമായി മൂലധന താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി പരിമതിമായ അധികാരം മാത്രാമണ്‌ ഉപയോഗിക്കുന്നത്‌- അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂലധന വ്യവസ്ഥിതിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ചില ബദല്‍ നയങ്ങള്‍ മുന്നോട്ടുവെയ്‌ക്കാന്‍ കഴിയും. ഭരണഘടനാപരമായ പരിമിതകള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ നടപ്പാക്കിയ ഭൂപരിഷ്‌കരണം അത്തരത്തിലൊന്നാണ്‌. ജനകീയ ജനാധിപത്യം കൊണ്ടുവരുകയാണ്‌ സിപിഎമ്മിന്റെ ലക്ഷ്യം. സോഷ്യലിസത്തിലേക്കുള്ള ആത്യന്തിക വഴി അതാണ്‌. ദേശീയ ബദല്‍ ഉണ്ടാക്കത്തക്കവിധത്തില്‍ ഇടതുജനാധിപത്യ പാര്‍ട്ടികള്‍ ശക്തിപ്പെട്ടാല്‍ മാത്രമേ സോഷ്യലിസത്തിന്റെ വഴിയില്‍ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയൂ.

ഇന്നത്തെ മുതലാളിത്ത വ്യവസ്ഥയില്‍ സോഷ്യലിസം പെട്ടന്നൊന്നും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ലെന്ന ജ്യോതി ബസുവിന്റെ പ്രസ്‌താവന ആശയക്കുഴപ്പമുണ്ടാക്കുന്നവിധത്തില്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്‌. അതേക്കുറിച്ച്‌ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ അസ്ഥാനത്താണ്‌- അദ്ദേഹം കുറ്റപ്പെടുത്തി.

ബസുവിന്റെ പ്രസ്ഥാവനയ്‌ക്കെതിരെ രംഗത്തുവന്ന ആര്‍എസ്‌പിയെ കാരാട്ട്‌ രൂക്ഷമായി വിമര്‍ശിച്ചു. ബംഗാളില്‍ ഇടതുസര്‍ക്കാറിന്റെ ഭാഗമായി മുതലാളിത്ത വ്യവസ്ഥിതിക്കുള്ളില്‍ നിന്നുകൊണ്ട്‌ പരിഷ്‌കാരപ്രവര്‍ത്തനങ്ങല്‍ നടപ്പാക്കുന്നതെന്തുകൊണ്ടാണെന്ന്‌ കാരാട്ട്‌ ആര്‍എസ്‌പിയോട്‌ ചോദിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X