നേട്ടങ്ങളുടെ നെറുകയിലേയ്ക്ക് ഇന്‍ഫോസിസ്
മുംബെ : ഡോളറിനു മേല്‍ രൂപ നേടുന്ന ആധിപത്യം സോഫ്റ്റ്വെയര്‍ മേഖലയ്ക്ക് ഭീഷണിയാണെന്ന പ്രചാരണം അസ്ഥാനത്താണെന്ന് തെളിയിച്ച് ഇന്‍ഫോസിസ് മുന്നോട്ടു തന്നെ. മൂന്നാം പാദവര്‍ഷത്തെ കണക്കനുസരിച്ച് കമ്പനി നേടിയത് ആകെ ലാഭത്തില്‍ 25.22 ശതമാനം വര്‍ദ്ധനയാണ് ഇന്‍ഫോസിസ് നേടിയത്.
ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദവര്‍ഷത്തില്‍ കമ്പനി 1231 കോടി രൂപയുടെ സഞ്ചിത ലാഭം ഉണ്ടാക്കി. നിക്ഷേപകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മൂന്നാം പാദവാര്‍ഷിക കണക്കുകള്‍ പുറത്തു വിട്ടുകൊണ്ട് കമ്പനി അധികൃതര്‍ അറിയിച്ചതാണ് ഇത്.
2008സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി പ്രതീക്ഷിക്കുന്നത് 20 ശതമാനം വളര്‍ച്ചയാണെന്ന് ഇന്‍ഫോസിസ് സിഇഒ ക്രിസ് ഗോപാലകൃഷ്ണന്‍ അറിയിച്ചു. പ്രതിശീര്‍ഷ ഓഹരി വളര്‍ച്ചയിലും കമ്പനി ശ്രദ്ധേയമായ മുന്നേറ്റമാണ് കൈവരിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവില്‍ പ്രതിശീര്‍ഷ ഓഹരി വളര്‍ച്ച 17.64 രൂപയായിരുന്നത് ഇക്കുറി 21.54 ആയി ഉയര്‍ന്നു. മൂന്നാം പാദത്തില്‍ 47 പുതിയ ഉപഭോക്താക്കളെ അധികം ലഭിച്ച ഇന്‍ഫോസിസിലെ ആകെ ജീവനക്കാരുടെ എണ്ണം ഇപ്പോള്‍ 88,601 ആയി ഉയര്‍ന്നു.
സാമ്പത്തിക സേവനദാതാക്കളെ രേഖപ്പെടുത്തുന്ന ഫിന്‍ടെക് പട്ടിക പ്രകാരം ഈ ഗണത്തിലെ നൂറു കമ്പനികളില്‍ പതിനാലാം സ്ഥാനമാണ് ഇന്‍ഫോസിസിന് ഉളളത്.
2007ലെ നാഷണല്‍ ഔട്ട്സോര്‍സിംഗ് അസോസിയേഷന്റെ അവാര്‍ഡ് ഇന്‍ഫോസിസ് ബ്രിട്ടീഷ് ടെലികോം കമ്പനിയുമായി പങ്കുവെച്ചതും കമ്പനിയുടെ പോയ വര്‍ഷത്തെ നേട്ടമാണ്.
ഒരു ബഹുരാഷ്ട്ര ഹെല്‍ത്ത് കെയര്‍ കമ്പനിയുമായി 2007ല്‍ ഏര്‍പ്പെട്ട ശതകോടികളുടെ വ്യാപാരക്കരാറും ഇന്‍ഫോസിസിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമാകും.
യൂറോപ്പിലെ പ്രമുഖമായ ഒരു ബാങ്ക് തങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ക്ക് ഇന്‍ഫോസിസിനെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
![]()
![]()
![]()












Click it and Unblock the Notifications