ചെറിയേട്ടനെ തളയ്ക്കാന്‍ വലിയേട്ടന്‍
തിരുവനന്തപുരം : ഇടതുമുന്നണിയില്‍ സിപിഐയുടെ നെഗളിപ്പ് അവസാനിപ്പിക്കാന്‍ ഒടുവില്‍ സിപിഎം ഒറ്റക്കെട്ടായി രംഗത്ത്.
സിപിഎമ്മിലെ ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ പിന്തുണയോടെ സിപിഐ നടത്തി വന്ന സമ്മര്‍ദ്ദ തന്ത്രങ്ങളെ ചെറുക്കാന്‍ പാര്‍ട്ടി ഒടുവില്‍ ഒറ്റക്കെട്ടായി രംഗത്തെത്തി. വനംവകുപ്പ് ഏകപക്ഷീയമായി അവതരിപ്പിച്ച പരിസ്ഥിതി ദുര്‍ബല ഭേഗദതി ഓര്‍ഡിനന്‍സ് സിപിഎം മന്ത്രിമാരുടെ ഒറ്റക്കെട്ടായ എതിര്‍പ്പിനെ തുടര്‍ന്ന് മന്ത്രിസഭ തടഞ്ഞു.
ഇത്തരം വിഷയങ്ങള്‍ നയപരമായ കാര്യമാണെന്നും ഇത് ഇടതുമുന്നണി ചര്‍ച്ച ചെയ്യണമെന്നും ചൂണ്ടിക്കാട്ടിയാണ് സിപിഎം സിപിഐയെ വെട്ടില്‍ വീഴ്ത്തിയത്. മറ്റ് ഘടകകക്ഷികളും സിപിഎമ്മിനൊപ്പം നിന്നു.
മന്ത്രിസഭാ യോഗത്തിന് മുമ്പ് ചേര്‍ന്ന സിപിഎം മന്ത്രിമാരുടെ ഫ്രാക്ഷന്‍ യോഗമാണ് സിപിഐയെ തളയ്ക്കാന്‍ തീരുമാനിച്ചത്. ആലപ്പുഴ ജില്ലാ സമ്മേളനം വിഎസ് ബഹിഷ്ക്കരിച്ചെങ്കിലും ആ ഭിന്നതയൊന്നും മന്ത്രിമാരുടെ ഫ്രാക്ഷന്‍ യോഗത്തില്‍ ഉണ്ടായില്ല.
പരിസ്ഥിതി ദുര്‍ബല പ്രദേശമായി കണക്കാക്കി ഒരിക്കല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത പ്രദേശം പിന്നീട് വിട്ടു കൊടുക്കുന്നത് സംബന്ധിച്ച ഭേദഗതിയാണ് മന്ത്രിസഭ തളളിയത്. മന്ത്രിസഭയുടെ അനുമതിയോടെ ഈ അധികാരം വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് നല്‍കാനുളളതായിരുന്നു ബിനോയ് വിശ്വം അവതരിപ്പിച്ച ഭേദഗതി.
വരുന്ന ഇടതുമുന്നണിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നു.
സിപിഎമ്മില്‍ നിന്നേറ്റ അപ്രതീക്ഷിതമായ തിരിച്ചടിയില്‍ വിളറിപ്പോയ സിപിഐ മന്ത്രിമാര്‍ പിന്നീട് പ്രത്യേക യോഗം ചേര്‍ന്നു. എന്നാല്‍ ഏതു തരത്തില്‍ പ്രതിഷേധിക്കണമെന്ന് പാര്‍ട്ടിക്ക് ഇനിയും നിശ്ചയമില്ല. സിപിഎം ഒരു കാര്യവും മുന്നണിയില്‍ ആലോചിക്കുന്നില്ലെന്ന പരാതിയാണ് സിപിഐയ്ക്ക് ഉണ്ടായിരുന്നത്.
സുപ്രധാനമായ നിയമ ഭേദഗതികളും നയപരമായ തീരുമാനങ്ങളും ഇടതുമുന്നണി അറിഞ്ഞ് മതിയെന്ന കര്‍ശന നിലപാടിലൂടെ സിപിഐ വിമര്‍ശനത്തിന്റെ മുനയൊടിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം.
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications