ഐസ്‌ക്രീ പാര്‍ലര്‍ പെണ്‍വാണിഭം: അജിത ഹര്‍ജി നല്‍കി

Subscribe to Oneindia Malayalam


ദില്ലി: ഐസ്‌ ക്രീം പാര്‍ലര്‍ പെണ്‍ വാണിഭക്കേസില്‍ സാമൂഹ്യ പ്രവര്‍ത്തക കെ. അജിത നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ചു.

കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെയാണ്‌ അജിത സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്‌. സംസ്ഥാനസര്‍ക്കാറിന്റെ വാദംകൂട്ടി കേട്ടതിനുശേഷം കേസ്‌ പരിഗണിക്കാമെന്ന്‌ ഹര്‍ജി സ്വീകരിച്ചതിന്‌ശേഷം കോടതി അറിയിച്ചു.

തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്ന്‌ സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണിത്‌. മൂന്നാഴ്‌ചക്കുശേഷം കേസ്‌ പരിഗണിക്കും.Please Wait while comments are loading...