Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാദ പുറത്തായതിന് പിന്നില്‍

Saurav Gangulyഫീല്‍ഡിംഗിലെ പിഴവുകളും വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തിലെ മന്ദതയും പന്തെറിഞ്ഞെത്തിക്കുന്നതിലെ കൃത്യതയില്ലായ്മയുമാണ് യഥാര്‍ത്ഥത്തില്‍ ഗാംഗൂലിയുടെ പുറത്താകലിന് വഴിവെച്ചത്.

കഴിഞ്ഞ വര്‍ഷം സച്ചിന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗാംഗൂലിയാണെന്നത് ശരി. എന്നാല്‍ ഏറ്റവും ഒടുവില്‍ നടന്ന ഏകദിനങ്ങളില്‍ ഗാംഗൂലിയുടെ ഫോം നഷ്ടപ്പെടുന്നതിന്റെ സൂചനകള്‍ ഉണ്ടായിരുന്നു.

ത്രസിപ്പിക്കുന്ന മടങ്ങി വരവായിരുന്നു 2006ല്‍ ദാദ നടത്തിയത്. ആദ്യ പത്തുകളികളില്‍ നിന്ന് 63.62 ശരാശരിയോടെ 509 റണ്‍സ് അടിച്ചു കൂട്ടി. കരിയര്‍ ശരാശരിയെക്കാള്‍ ഉയര്‍ന്നതായിരുന്നു ആ മടങ്ങി വരവിലെ റണ്‍ നിരക്ക്. ഏറ്റവുംഉയര്‍ന്ന് വ്യക്തിഗത സ്കോര്‍ 98.

അവസാനം ഇന്ത്യയില്‍ നടന്ന ഏകദിനങ്ങളില്‍ സൗരവ് പിന്നോട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്. ആസ്ട്രേലിയയ്ക്കെതിരെ നടന്ന അഞ്ച് ഏകദിനങ്ങളിലും പാകിസ്താനെതിരെയുളള നാല് ഏകദിനങ്ങളിലും ദാദയുടെ പ്രകടനം അത്ര മെച്ചമായിരുന്നില്ല. ഒമ്പത് കളികളില്‍ നിന്നായി ആകെ 216 റണ്‍സ്. ഉയര്‍ന്ന സ്കോര്‍ 86. ശരാശരി വെറും 27.

2003ലെ ലോകകപ്പിനു ശേഷം ഇന്നേവരെ ഒരു ഏകദിന സെഞ്ച്വറി പോലുമില്ല സൗരവിന്റെ ക്രെഡിറ്റില്‍.

ഒരിക്കലും സൗരവ് ഒരു മികച്ച ഫീല്‍ഡറായിരുന്നില്ല. വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തിന്റെ പേരിലും അദ്ദേഹം നേരത്തെ പഴി കേട്ടിട്ടുണ്ട്. ബൗണ്ടറി ലൈനില്‍ നിന്നും വിക്കറ്റു ലക്ഷ്യമാക്കിയുളള സൗരവിന്റെ പന്തേറ് അപകടകരമാം വിധം കൃത്യതയില്ലാത്തതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മിഡില്‍ ഓവറുകളില്‍ സ്ട്രൈക്ക് കൈമാറാനാവാതെ സ്കോര്‍ നിരക്ക് ഇഴഞ്ഞു നീങ്ങുന്നതും ദാദയുടെ വാദങ്ങളെ ദുര്‍ബലമാക്കുന്നു. സൗരവ്, ദ്രാവിഡ്, ലക്ഷ്മണ്‍ തുടങ്ങിയ പ്രതിഭകള്‍ യഥാര്‍ത്ഥത്തില്‍ ഏകദിനത്തില്‍ നിന്ന് വിരമിച്ച് കുറച്ചു കാലം കൂടി ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്.

ഫീല്‍ഡിലെ യുവത്വത്തിന്റെ ചുറുചുറുക്ക് ഇഷ്ടപ്പെടുന്ന ധോണിക്ക് സൗരവിനെയും ദ്രാവിഡിനെയും ലക്ഷ്മണിനെയും പോലുളള വയസന്‍ പടയുടെ സാന്നിദ്ധ്യം അസഹ്യം തന്നെയാണ്. എപ്പോഴെങ്കിലും ഇവര്‍ വരും തലമുറയ്ക്കു വേണ്ടി മാറിക്കൊടുത്തേ മതിയാവൂ.

ഫീല്‍ഡില്‍ അമ്പരപ്പിക്കുന്ന ചടുലതയുളള താരമാണ് മുഹമ്മദ് കൈഫ്. ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരമായിട്ടും, ഫീല്‍ഡിംഗ് മികവിന്റെ കാര്യത്തില്‍ മുന്നിലായിരുന്നിട്ടും കൈഫ് ഒഴിവാക്കപ്പെട്ടതിന്റെ ഉളളുകള്ളികളാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

പരിക്കേറ്റ യുവരാജ് സിംഗിനെ ഉപനായകനായി നിലനിര്‍ത്തുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

മുന്‍പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+