Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യവസായ മന്ത്രി പരുങ്ങലില്‍

കൊച്ചി : എച്ച്എംടി ഭൂമിയിടപാട് സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട് ദുരൂഹമായി തുടരവെ, ഭൂമിയിടപാടില്‍ സര്‍ക്കാരിന് തെറ്റു പറ്റിയെന്ന് കോടതിയില്‍ സത്യവാങ്മൂലം.

വ്യവസായ മന്ത്രിക്കെതിരെ നിയമമന്ത്രിയും വിഎസ് അനുകൂലിയുമായ എം വിജയകുമാര്‍ പരസ്യമായി രംഗത്തു വന്നതിന് പിന്നാലെയാണ് വ്യവസായ വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന സത്യവാങ്മൂലം കോടതിയിലെത്തിയത്.

ഭൂമിയിടപാടില്‍ തെറ്റുപറ്റിയെന്നും പോക്കുവരവുള്‍പ്പെടെയുളള നടപടികള്‍ പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.

അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഈ രീതിയില്‍ സത്യവാങ്മൂലം കൊടുത്തുവെന്ന വാര്‍ത്ത വന്നയുടനെ വ്യവസായ മന്ത്രി വാര്‍ത്ത നിഷേധിച്ചതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സര്‍ക്കാര്‍ ഇത്തരമൊരു സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെന്നാണ് എളമരം കരിം പ്രസ്താവിച്ചത്.

എച്ച്എംടി ഭൂമിയടപാട് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കവെയാണ് സര്‍ക്കാര്‍ നിലപാട് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഇരുകൂട്ടര്‍ക്കും നോട്ടീസയയ്ക്കാന്‍ കോടതി ഉത്തരവിട്ടു.

എച്ച് എം ടി ഭൂമിയിടപാട് അനധികൃതമാണെന്നും ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി വേണമെന്നും നിയമ വകുപ്പ് ആവശ്യപ്പെട്ടിരുന്നതായി നിയമ മന്ത്രി എം വിജയകുമാര്‍ പരസ്യമായി പ്രസ്താവിച്ചതും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. നിയമവകുപ്പിന്റെ നിര്‍ദ്ദേശം അവഗണിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് മന്ത്രിസഭ കൂട്ടായി ചര്‍ച്ച ചെയ്യണമെന്നായിരുന്നു വിജയകുമാര്‍ പ്രസ്താവിച്ചത്.

ഭൂമിയിടപാടില്‍ വ്യവസായ മന്ത്രിക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നുവെന്നാണ് വിവരം. ഇത് മണത്തറിഞ്ഞ സിപിഎമ്മിലെ എതിര്‍പക്ഷം സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പായി പൊട്ടിക്കാന്‍ കരുതിവെച്ചിരുന്ന ബോംബായിരുന്നത്രെ ഈ വിവാദം.

നിയമവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ച് ഭൂമി പോക്കു വരവ് ചെയ്യുന്നതിന് വ്യവസായ മന്ത്രിയുടെ ചേംബറില്‍ യോഗം ചേര്‍ന്നതും കൂടിയായപ്പോള്‍ പഴുതടച്ചുളള ആക്രമണത്തിനാണ് എതിര്‍ചേരിക്ക് അവസരം കിട്ടിയത്.

വരും ദിനങ്ങളില്‍ എച്ച്എംടി ഭൂമി വിവാദം സിപിഎം ഉള്‍പ്പോരിനെ ആളിക്കത്തുന്ന ഇന്ധനമാകുമെന്നാണ് തലസ്ഥാനത്ത് പ്രചരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+