Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി ബ്ലോഗര്‍മാരേ, സൂക്ഷിക്കുക!

സൗദി അറേബ്യ : ഇന്റര്‍നെറ്റിനെ വരുതിയാലാക്കാനുദ്ദേശിച്ച് സൗദി അറേബ്യ ഐടി നിയമം കര്‍ക്കശമാക്കുന്നു. ഭീകരവാദം, അശ്ലീല പ്രചരണം, സ്വഭാവഹത്യ, തട്ടിപ്പ്, മതമൂല്യങ്ങളുടെ നിഷേധം, പൊതു മര്യാദ എന്നിവ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടക്കുന്നത് തടയുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.

പുതിയ ഐടി നിയമത്തില്‍ 16 വകുപ്പുകളാണുളളത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന വെബ് സൈറ്റുകള്‍ നടത്തുന്നവര്‍ക്ക് പുതിയ നിയമം വിഭാവനം ചെയ്യുന്ന പരമാവധി ശിക്ഷ പത്തുവര്‍ഷത്തെ തടവും 1.3 ദശലക്ഷം ഡോളര്‍ പിഴയുമാണ്.

ഇന്റര്‍നെറ്റ് വഴിയുളള സാമ്പത്തിക ക്രമക്കേടുകള്‍ പിടിക്കപ്പെട്ടാല്‍ മൂന്നു വര്‍ഷം തടവും 1.3 ലക്ഷം ഡോളര്‍ പിഴയുമാണ് ശിക്ഷ. മറ്റുളളവരുടെ സ്വകാര്യജീവിതത്തില്‍ അതിക്രമിച്ചു കടന്നാലും ഈ ശിക്ഷ തന്നെയാവും ലഭിക്കുക.

ഇന്റര്‍നെറ്റില്‍ മതപരവും സാമൂഹികവുമായ ആചാരങ്ങളുടെ ലംഘനം തടയാനും നിയമം വ്യവസ്ഥ ചെയ്യുന്നു. പൊതുമര്യാദകളും സാമൂഹികവും മതപരവുമായ മൂല്യങ്ങളെ നിഷേധിക്കുന്ന പ്രചരണത്തിന് ഇന്റര്‍നെറ്റ് ഉപാധിയാക്കിയാല്‍ അഞ്ചു വര്‍ഷം വരെ തടവും എട്ടു ലക്ഷം ഡോളര്‍ പിഴയും ശിക്ഷ ലഭിക്കും. അശ്ലീല പ്രചരണത്തിന് പിടിക്കപ്പെട്ടാലും ശിക്ഷ ഇതുതന്നെയാണ്.

ബ്ലോഗെഴുത്തുകാരനെ സുരക്ഷാ കാരണങ്ങളാല്‍ അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് സൗദി ഭരണകൂടം പുതിയ ഐടി നിയമം കൊണ്ടുവരുന്നത്. അഹമ്മദ് ഫൗദ് അല്‍ ഫര്‍ഹാന്‍ എന്ന സൗദി ബ്ലോഗറെയാണ് സുരക്ഷാ കാരണങ്ങളാല്‍ ഭരണകൂടം തടവിലാക്കിയത്. ബ്ലോഗിന്റെ പേരില്‍ സൗദിയില്‍ അറസ്റ്റിലാകുന്ന ആദ്യ ഓണ്‍ലൈന്‍ രാഷ്ട്രീയ വിമര്‍ശകനാണ് അല്‍ ഫര്‍ഹാന്‍.

സ്വാതന്ത്ര്യവും അന്തസും നീതിയും സമത്വവും തേടുന്ന ബ്ലോഗ് എന്ന വിശേഷണത്തോടെ പ്രവര്‍ത്തിക്കുന്ന ബ്ലോഗില്‍ സൗദിയിലെ തടവുകാരെക്കുറിച്ച് എഴുതിയതിനാണത്രേ ഇദ്ദേഹത്തെ തടവിലാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+