പ്രതിക്കൂട്ടില്‍ ആര്? എച്ച്എംടിയോ, സര്‍ക്കാരോ?

Subscribe to Oneindia Malayalam
HMTland sale advertised in Economic Times Mumbai Edition on October 29, 2005
തിരുവനന്തപുരം : കളമശേരിയിലെ ഭൂമി വില്‍പന രഹസ്യമായി സൂക്ഷിക്കാന്‍ എച്ച്എംടി ശ്രമിച്ചതിന് തെളിവുകളേറെ. മിച്ചഭൂമി ക്രയവിക്രയം നടത്താന്‍ എച്ച്എംടിയ്ക്കുളള അധികാരം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിയമവൃത്തങ്ങള്‍ പുലര്‍ത്തുമ്പോഴും, ഈ ഭൂമി വില്‍ക്കാന്‍ കമ്പനി സ്വീകരിച്ച വഴികള്‍ സംശയത്തിന്റെ നിഴലിലാണ്. പദ്ധതി സംബന്ധിച്ചുയര്‍ന്ന വിവാദക്കൊടുങ്കാറ്റ് സിപിഎം ഗ്രൂപ്പിസത്തിന്റെ ഇരകളെത്തേടി ആഞ്ഞടിക്കുമ്പോള്‍ എച്ച്എംടി ചോദ്യങ്ങളില്‍ നിന്ന് സൗകര്യപൂര്‍വം രക്ഷപെടുന്നു.

എച്ച്ഡിഐഎലിന്റെ ഉപസ്ഥാപനമായ ബ്ലൂ സ്റ്റാര്‍ റിയല്‍റ്റേഴ്സ് കൊച്ചിയിലെ തങ്ങളുടെ സ്ഥലം വാങ്ങിയെന്ന വാര്‍ത്ത ബിസിനസ് മാധ്യമങ്ങള്‍ പുറത്തു വിട്ടപ്പോഴൊക്കെ എച്ച്എംടി ഇത് നിഷേധിച്ചിട്ടുണ്ട്. എച്ച്എംടിയുടെ കളമശേരിയിലെ 70 ഏക്കര്‍ സ്ഥലം വില്‍ക്കാനുണ്ടെന്ന് കാണിച്ച് 2005 ഒക്ടോബര്‍ 29 ന് പത്രപരസ്യം ചെയ്ത കമ്പനി എന്തിനാണ് ഈ വില്‍പന മറച്ചു പിടിച്ചതെന്ന ചോദ്യം ഉത്തരമില്ലാതെ തുടരുന്നു.

2006 ഒക്ടോബര്‍ 16ന് എച്ച്എംടിയുടെ 70 ഏക്കര്‍ സ്ഥലം തങ്ങളുടെ സ്ഥാപനമായ ബ്ലൂ സ്റ്റാര്‍ റിയല്‍റ്റേഴ്സ് വാങ്ങിയതായി എച്ച്ഡിഐഎല്‍ അറിച്ചെന്ന വാര്‍ത്ത 2007 സെപ്തംബര്‍ 13ന് ഇന്ത്യാ ഇന്‍ഫോ ലൈന്‍ വെബ്‍സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രസ്തുത വാര്‍ത്ത എച്ച്എംടി നിഷേധിച്ചെന്നും വാര്‍ത്തയില്‍ പറയുന്നു. (വാര്‍ത്ത ഇവിടെ).

കൊച്ചിയില്‍ 20 ബില്യണ്‍ ഐടി പാര്‍ക്ക് സ്ഥാപിക്കാനാണ് എച്ച്ഡിഐഎല്‍ ലക്ഷ്യമിടുന്നതെന്നും വാര്‍ത്തയിലുണ്ട്.

കൊച്ചിയിലെ എച്ച്എംടി വക സ്ഥലം എച്ച്ഐഡിഎല്‍ വാങ്ങുന്നുവെന്ന വാര്‍ത്ത സിഎന്‍എന്‍ ഐബിഎന്‍ ബിസിനസ് വെബ്‍സൈറ്റായ മണികണ്‍ട്രോളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 2007 സെപ്തംബര്‍ ഒമ്പതിനാണ് വാര്‍ത്ത വന്നത്.

എച്ച്എംടിയുടെ 70 ഏക്കര്‍ സ്ഥലം 200 കോടി രൂപയ്ക്ക് എച്ച്ഡിഐഎല്‍ വാങ്ങുന്നുവെന്നായിരുന്നു വാര്‍ത്ത. കരാറിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ലെന്നും വാര്‍ത്തയില്‍ പറയുന്നു. ( വാര്‍ത്ത ഇവിടെ)

കൊച്ചിയിലെ എച്ച്എംടി ഭൂമി വില്‍പനയെക്കുറിച്ചു വന്ന വാര്‍ത്തകള്‍ 2007 സെപ്തംബര്‍ 13ന് ഇതേ വെബ് സൈറ്റിന് അനുവദിച്ച അഭിമുഖത്തില്‍ എച്ച്എംടി എംഡി എ വി കാമത്ത് നിഷേധിക്കുന്നു. (അഭിമുഖം ഇവിടെ) കൊച്ചിയിലെ സ്ഥലം വില്‍ക്കാന്‍ തങ്ങള്‍ക്ക് യാതൊരു പദ്ധതിയുമില്ലെന്ന് കാമത്ത് അസന്നിദ്ധമായി വെളിപ്പെടുത്തുന്നു. കൊച്ചിയിലെ സ്ഥലം വില്‍ക്കാനല്ല, 10,000 ട്രാക്ടറുകള്‍ വില്‍ക്കാനാണ് തങ്ങള്‍ പദ്ധതിയിടുന്നതെന്നും ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ 2006 ഒക്ടോബര്‍ 16ന് നടന്ന വില്‍പനയെക്കുറിച്ച് യാതൊരു വെളിപ്പെടുത്തലും ഈ അഭിമുഖത്തിലും ഇല്ല.

അടുത്ത പേജില്‍

Please Wait while comments are loading...