വിഎസിന് സിപിഐ സഹായം
തിരുവനന്തപുരം : എച്ച്എംടി ഭൂമി വിവാദം സജീവമായി നിലനിര്‍ത്താന്‍ സിപിഎമ്മിലെ വിഎസ് വിഭാഗത്തിന് സിപിഐയുടെ സഹായം. ഭൂമി പോക്കുവരവ് റദ്ദാക്കണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടതോടെ വിഎസ് പക്ഷത്തിന് പരസ്യ പിന്തുണയുമായി സിപിഐ രംഗത്തെത്തുകയാണ്. സംസ്ഥാനത്ത് ഏത് ഭൂമി വിവാദം ഉണ്ടായാലും തങ്ങളുടെ മന്ത്രിമാര്‍ അതില്‍ കക്ഷികളാകുന്നതിന്റെ ക്ഷീണം ഇങ്ങനെ മറികടക്കാമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്.
എച്ച്എംടി ഭൂമി പോക്കുവരവ് റദ്ദാക്കണമെന്ന കെ പി രാജേന്ദ്രന്റെ ആവശ്യം മന്ത്രിസഭാ യോഗം തളളിക്കളഞ്ഞിരുന്നു. മന്ത്രിസഭാ യോഗം തളളിക്കളഞ്ഞ നിര്‍ദ്ദേശവുമായി സിപിഐ പരസ്യമായി രംഗത്തു വരുന്നതിന് രാഷ്ട്രീയമാനങ്ങള്‍ ഏറെയാണ്. വിവാദം സജീവമായി നിലനിര്‍ത്താന്‍ സിപിഎമ്മിലെ വിഎസ് പക്ഷവും സിപിഐയും വീണ്ടും കൈകോര്‍ക്കുന്നതിന്റെ തെളിവാണ് ഈ ആവശ്യം.
എച്ച്എംടിയ്ക്ക് സ്വതന്ത്രമായ ക്രയവിക്രയാധികാരം നല്‍കിക്കൊണ്ട് പട്ടയം നല്‍കിയത് സിപിഐ നേതാവ് അച്യുതമേനോന്റെ സര്‍ക്കാരാണ്. ഈ ക്രയവിക്രായധികാരത്തിന്റെ പരിധി കോടതി നിശ്ചയിക്കണമെന്നാണ് കഴിഞ്ഞ ദിവസം അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ വാദിച്ചത്.
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊക്കെ ഇതേ അഭിപ്രായം തന്നെയാണുളളത്. എന്നാല്‍ പോക്കുവരവ് റദ്ദാക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിക്കുന്നതിലൂടെ തങ്ങളുടെ പ്രതിച്ഛായ തിളക്കിയെടുക്കാമെന്നാണ് സിപിഐ കണക്കു കൂട്ടുന്നത്.
അടുത്ത പേജില്‍












Click it and Unblock the Notifications