കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന് സിപിഐ സഹായം

  • By Staff
Google Oneindia Malayalam News

എച്ച്എംടിയുടെ കൈവശമുളള ഉപയോഗിക്കാതെ കിടക്കുന്ന മിച്ചഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ദീര്‍ഘനാളായി ശ്രമിച്ചു വരികയാണ്. ഈ ശ്രമങ്ങള്‍ക്കിടയില്‍ കമ്പനിയും സര്‍ക്കാരും തമ്മില്‍ കോടതിയ്ക്ക് പുറത്തു വെച്ച് ധാരണയുണ്ടാക്കുകയും 300 100 അനുപാതത്തില്‍ 400 ഏക്കറിന്റെ മേല്‍ തീരുമാനം ഉണ്ടാവുകയും ചെയ്തു.

കഴിഞ്ഞ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഈ ധാരണ രൂപപ്പെട്ടത്. സിപിഐ നേതാവ് കെ ഇ ഇസ്മായിലായിരുന്നു അന്ന് റവന്യു മന്ത്രി.

ധാരണ അനുസരിച്ച് എച്ച്എംടിയ്ക്ക് കൈമാറിയ 100 ഏക്കര്‍ സ്ഥലമാണ് ഇപ്പോള്‍ വിറ്റിരിക്കുന്നത്. ഈ ഭൂമി കമ്പനിക്ക് വില്‍ക്കാന്‍ അവകാശമുണ്ടോ എന്നതിനെക്കുറിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമാഭിപ്രായം ഹൈക്കോടതിയാണ് പറയേണ്ടതെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ച ശേഷമാണ്, പോക്കുവരവ് റദ്ദാക്കണമെന്ന ആവശ്യവുമായി സിപിഐ മുന്നോട്ട് വന്നിരിക്കുന്നത്.

മാധ്യമങ്ങളുടെ സഹായത്തോടെ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിനു മേല്‍ വിഎസ് പരമാവധി സ്കോര്‍ ചെയ്തെങ്കിലും മന്ത്രിസഭാ യോഗതീരുമാനം വന്നതോടെ വിവാദം കാറ്റുപോയ ബലൂണായി. ഏറെ കൊടുങ്കാറ്റുകള്‍ക്ക് ശേഷം മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും മുഖാമുഖം വന്ന യോഗത്തില്‍ ഇരുവരും നിശബ്ദരായതിനു പിന്നില്‍ സിപിഎം മന്ത്രിമാരുടെ പാര്‍ട്ടി ഫ്രാക്ഷന്റെ ശക്തമായ ഇടപെടല്‍ ഉളളതായാണ് സൂചന.

വിവാദം എങ്ങനെയുണ്ടായെന്ന് അന്വേഷിക്കാന്‍ കോടിയേരി ബാലകൃഷ്ണനും വിഎസിന്റെ ബദ്ധവൈരിയായ ധനമന്ത്രി തോമസ് ഐസക്കും ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചതിലൂടെ സിപിഎം ഔദ്യോഗിക പക്ഷം തങ്ങളുടെ ഉളളിലിരിപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിനു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു തന്നെ വ്യവസായ വകുപ്പിന് നിര്‍ദ്ദേശം പോയെന്നും സൂചനകളുണ്ട്.

മുന്‍പേജില്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X