കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീതിയുടെ വിജയം, ന്യായത്തിന്റെയും

  • By Staff
Google Oneindia Malayalam News

Andrew Simmonds
സിമ്മണ്ട്സിന്റെ അധിക്ഷേപത്തോട് അതേ നാണയത്തില്‍ ഹര്‍ബജനും തിരിച്ചടിച്ചു. തന്നെ മങ്കീ എന്നാണ് വിളിച്ചതെന്ന് സിമ്മണ്ട്സിന് തോന്നി. വിഷയം മാച്ച് റഫറിയുടെ അടുത്തെത്തി.

മാച്ച് റഫറി മൈക്ക് പ്രോക്ടര്‍ വാദം കേട്ടു. ഹര്‍ബജനൊപ്പം ബാറ്റ് ചെയ്തിരുന്നത് സച്ചിന്‍ തെണ്ടുല്‍ക്കര്‍. സച്ചിനെ വിസ്തരിച്ചു. മങ്കി എന്നല്ല, മാ കീ (തളളയ്ക്കു വിളിയെന്ന് പച്ചമലയാളം) എന്നാണ് ഹര്‍ബജന്‍ പറഞ്ഞതെന്ന് സച്ചിന്‍ മൊഴി നല്‍കി. മൊഴി മൈക്ക് പ്രോക്ടര്‍ തളളി.

സച്ചിന്‍ വളരെയകലെയാണ് നിന്നതെന്നായിരുന്നു പ്രോക്ടര്‍ ജഡ്ജിയുടെ കണ്ടെത്തല്‍. അദ്ദേഹം പരിഗണിച്ചത് സിമ്മണ്ട്സ്, മൈക്കേല്‍ ക്ലാര്‍ക്ക് എന്നിവരുടെ മൊഴികള്‍. പരാതിക്കാരുടെ മൊഴി അപ്പാടെ വിശ്വസിച്ച പ്രോക്ടര്‍ തിരുമേനി വംശീയാധിക്ഷേപം എന്ന ആരോപണം ശരിവെച്ച് ഹര്‍ബജനെ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് വിലക്കി.

തുടര്‍ന്നാണ് ബിസിസിഐ പ്രശ്നത്തില്‍ ഇടപെട്ടത്. പരാതിക്കാരന്റെയും കൂട്ടുകാരന്റെയും വാദം വിശ്വസിച്ച് പ്രതിയ്ക്ക് കടുത്ത ശിക്ഷ വിധിച്ച നടപടി സ്വാഭാവികമായും ഇന്ത്യയെ രോഷാകുലരാക്കി. പ്രശ്നം ഗുരുതരമായി. ഐസിസി അപ്പീല്‍ കമ്മിഷണറെ നിയോഗിക്കാന്‍ നിര്‍ബന്ധിതമായി.

ന്യൂസിലാന്റുകാരനായ ജസ്റ്റിസ് ജോണ്‍ ഹാന്‍സണ്‍ ഏതായാലും മൈക്ക് പ്രോക്ടറെപ്പോലയല്ല. പ്രശ്നം ഒരു ജഡ്ജിയുടെ അന്തസോടെ മനസിലാക്കാന്‍ അദ്ദേഹം ശ്രമിച്ചു. തന്റെ നിലപാടുകളുടെ അന്തസ്സത്തയ്ക്ക് നിരക്കും വിധം വിധിയെഴുതാനും ഹാന്‍സണിനായി.

ഹര്‍ബജന്‍ എന്തു പറഞ്ഞു എന്ന് കേള്‍ക്കാവുന്ന അകലത്തില്‍ നിന്ന ഒരേയൊരാള്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് എന്ന് വീഡിയോ പരിശോധിച്ച കമ്മിഷണര്‍ക്ക് ബോധ്യമായി. സിമ്മണ്ട്സിന്റെ പ്രകോപനങ്ങള്‍ക്ക് ഹര്‍ബജന്റെ മറുപടി സ്വന്തം ഭാഷയിലായിരുന്നെന്ന് സിമ്മണ്ട്സ് തന്നെ പറയുകയും ചെയ്തു. ഇംഗ്ലീഷല്ല ഹര്‍ബജന്റെ മാതൃഭാഷയെന്ന് അറിയാവുന്ന ജസ്റ്റിസ് സച്ചിന്റെ മൊഴിയാണ് കൂടുതല്‍ വിശ്വാസയോഗ്യമെന്നും വിലയിരുത്തി.

അടുത്ത പേജില്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X