Get Updates
Get notified of breaking news, exclusive insights, and must-see stories!

നീതിയുടെ വിജയം, ന്യായത്തിന്റെയും

Praying Harbhajan
സിമ്മണ്ട്സിന് വേണ്ടി സാക്ഷി പറയാനെത്തിയത് കൂട്ടുകാരന്‍ മൈക്കേല്‍ ക്ലര്‍ക്കാണ്. ക്ലാര്‍ക്കിന്റെ മൊഴി കമ്മിഷന്‍ തളളിയെന്നു മാത്രമല്ല, ഇരുവരുടെയും പെരുമാറ്റദൂഷ്യത്തിനെതിരെ ജസ്റ്റിസ് രൂക്ഷമായ വിമര്‍ശനമുയര്‍ത്തി.

സിമ്മണ്ട്സ് എന്തു പറഞ്ഞുവെന്ന് താന്‍ കേട്ടില്ലെന്നും എന്നാല്‍ ഹര്‍ബജന്‍ പറഞ്ഞത് വ്യക്തമായി കേട്ടുവെന്നുമായിരുന്നു മൈക്കേല്‍ ക്ലാര്‍ക്കിന്റെ മൊഴി. മൊഴി കളളമാണെന്നും ക്ലാര്‍ക്ക് കളളസാക്ഷിയാണെന്നും സാദാ മജിസ്ട്രേറ്റിനു പോലും മനസിലാകും. എന്നാല്‍ മൈക്ക് പ്രോക്ടര്‍ക്ക് അത് മനസിലായില്ല. ജോണ്‍ ഹാന്‍സണ് മനസിലാവുകയും ചെയ്തു.

വിചാരണ വേളയില്‍ സിമ്മണ്ട്സ് പ്രകടിപ്പിച്ച ധാര്‍ഷ്ട്യവും അപ്പീല്‍ കമ്മിഷണറെ അത്ഭുതപ്പെടുത്തി. ബ്രെറ്റ്ലീയുടെ പുറത്ത് ഹര്‍ബജന്‍ അഭിനന്ദനസൂചകമായി തട്ടിയതില്‍ സിമ്മണ്ട്സ് എന്തിന് അരിശം കൊളളണം? ഹര്‍ബജന്റെ അഭിഭാഷകന്‍ വി ആര്‍ മനോഹര്‍ ഇക്കാര്യം സിമ്മണ്ട്സിനോട് ചോദിക്കുകയും ചെയ്തു.

വിചിത്രമായിരുന്നു മറുപടി. ടെസ്റ്റില്‍ എതിര്‍ടീമിലെ താരവുമായി സൗഹൃദത്തിന്റെ ആവശ്യമില്ലെന്നായിരുന്നു സിമ്മണ്ട്സ് വാദിച്ചത്. വിവേചനത്തിന്റെ വിഷം ആരുടെ ഉളളിലാണ് കിടന്ന് തിളയ്ക്കുന്നത് എന്ന് ഇതു കേള്‍ക്കുമ്പോള്‍ ഏത് കൊച്ചുകുട്ടിയ്ക്കും മനസിലാകും. ജസ്റ്റിസ് ജോണ്‍ ഹാന്‍സന്‍ വിധിന്യായത്തില്‍ വ്യക്തമായി പറയുന്നത് ഇങ്ങനെ. ഇതാണ് താരങ്ങളുടെ നിലപാടെങ്കില്‍ ക്രിക്കറ്റിനെ സംബന്ധിച്ചടത്തോളം അത് മോശമായിരിക്കും.

ജസ്റ്റിസ് ജോണ്‍ ഹാന്‍സണിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ അടിയന്തരമായി മൈക്ക് പ്രോക്ടര്‍ക്കെതിരെ നടപടിയെടുക്കുകയാണ് ഐസിസി ചെയ്യേണ്ടത്. അമ്പയറിംഗ് പിഴവുകളുടെ പേരില്‍ സ്റ്റീവ് ബക്ക്നര്‍ക്കെതിരെ നടപടി സ്വീകരിച്ച ഐസിസി, അതേ ന്യായം വെച്ചാണെങ്കില്‍ മൈക്ക് പ്രോക്ടറെയും പുറത്താക്കണം.

അമ്പയറിംഗ് പിഴവിന്റെ പേരില്‍ ഇന്ത്യയ്ക്ക് ടെസ്റ്റില്‍ തോല്‍വിയായിരുന്നു ലഭിച്ചത്. അത് ഒരു പുത്തരിയല്ലാത്തതിനാല്‍ അത്രയ്ക്ക് വലിയ സംഭവമൊന്നുമല്ല. എന്നാല്‍ മൈക്ക് പ്രോക്ടറുടെ വിധി തിരുത്തപ്പെടാതെ നിലനിന്നിരുന്നെങ്കില്‍, അത് ഇന്ത്യ എന്ന മഹാരാജ്യത്തിന് തീരാ കളങ്കമായി നിലനില്‍ക്കുമായിരുന്നു. സ്റ്റീവ് ബക്ക്നറുടെ പിഴവിനെക്കാള്‍ അപരിഹാര്യവും ക്രൂരവും നിന്ദ്യവും മര്യാദകെട്ടതുമാണ് പ്രോക്ടറുടെ പിഴവ്.

ഈ രാജ്യത്തിന്റെ അഭിമാനത്തെ ബാധിക്കുമായിരുന്ന ഒരു വിഷയത്തില്‍ അതിശക്തമായ നിലപാടെടുത്ത ബിസിസിഐ അഭിനന്ദനം അര്‍ഹിക്കുന്നു. എന്തുവില കൊടുത്തും ചെറുക്കേണ്ടതു തന്നെയായിരുന്നു മൈക്ക് പ്രോക്ടറുടെ ജല്‍പനങ്ങളുമേല്‍ പടുത്തുയര്‍ത്തിയ വിധിയെഴുത്ത്. അവ ഇന്ന് ചവറ്റുകുട്ടയിലെത്തിയതില്‍ ശരദ് പവാറിനോട് നന്ദി പറയുക.

കറുത്തവന്റെ ആത്മാഭിമാനം നിലനിര്‍ത്താന്‍ വിജയം വരെ പൊരുതിയ ഇന്ത്യയിലെ‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആസ്ട്രേലിയയിലെ മാധ്യമങ്ങള്‍ക്ക് പകയുണ്ടാവുക, സ്വാഭാവികം. ആ പകയുടെ പശമണ്ണിലാണ് യഥാര്‍ത്ഥത്തില്‍ വംശീയ വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ മുളച്ച് പന്തലിച്ച് നിലനില്‍ക്കുന്നത്. ലോകം അത് കാണുന്നുണ്ടെന്നും ഓര്‍ക്കുക.

മുന്‍പേജുകളില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+