വിഎസിന് രാജി വെയ്ക്കേണ്ടി വരും

സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ സഹമന്ത്രിമാരെ വിവാദക്കുരുക്കിലേയ്ക്ക് വലിച്ചെറിയുന്ന വിഎസ് അച്യുതാനന്ദനോട് ഇനി ക്ഷമിക്കേണ്ടെന്ന നിലപാടിലാണ് സിപിഎം ഔദ്യോഗിക നേതൃത്വം. എച്ച്എംടി വിവാദം അന്വേഷിക്കുന്ന കോടിയേരി ഐസക് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ വിഎസിനോട് രാജി ആവശ്യപ്പെടുമെന്നാണ് വിവരം. സിപിഎം സംസ്ഥാന സമ്മേളനം കഴിയുമ്പോള്‍ കേരളത്തില്‍ പുതിയ മുഖ്യമന്ത്രി ഉണ്ടാകമെന്ന കാര്യം ഏതാണ്ട് ഉറപ്പായി.
സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട മന്ത്രിസഭയാണ് കേരളത്തിലുണ്ടായിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ പൊളിറ്റ് ബ്യൂറോയും അച്യുതാനന്ദനെതിരെ കടുത്ത നിലപാടിന് പച്ചക്കൊടി കാണിച്ചേക്കും. അച്യുതാനന്ദന്റെ രാജിയെ തുടര്‍ന്നുണ്ടാകാവുന്ന സംഭവങ്ങള്‍ തരണം ചെയ്യാന്‍ പാര്‍ട്ടി ശക്തമാണെന്ന നിലപാടിലാണ് ഔദ്യോഗിക പക്ഷം.
എച്ച്എംടി വിവാദത്തില്‍ വ്യവസായ മന്ത്രിയെ പ്രതിക്കൂട്ടിലാക്കി സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ശ്രമിച്ച മുഖ്യമന്ത്രിയ്ക്കെതിരെ കടുത്ത രോഷമാണ് സിപിഎമ്മില്‍ അലയടിക്കുന്നത്. തങ്ങളെ എല്ലാവരെയും കളളന്മാരാക്കി ഒരാള്‍ മാത്രം പുണ്യവാളനാകേണ്ടെന്ന് പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.
സൈബര്‍ സിറ്റി പദ്ധതിയുടെ അകവും പുറവും അച്യുതാനന്ദന് നേരത്തെ നന്നായി അറിയാമായിരുന്നു എന്നതിന് ഇതിനകം തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന്റെ പ്രതിനിധികള്‍ വിഎസ് അച്യുതാനന്ദനുമായി ഒന്നിലേറെ തവണ ചര്‍ച്ച നടത്തിയതിന്റെ രേഖകള്‍ വെളിച്ചം കണ്ടു. ഭൂമിയുടെ പോക്കുവരവ് തടഞ്ഞ നടപടി പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ വീട്ടിലടക്കം ബ്ലൂസ്റ്റാര്‍ പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് ചെന്നിരുന്നുവത്രേ! 2007 ഫെബ്രുവരി 10 മുതല്‍ ഈ വിഷയം മുന്‍നിര്‍ത്തി ഏറെ ചര്‍ച്ചകള്‍ ബ്ലൂസ്റ്റാര്‍ പ്രതിനിധികളും വിഎസുമായി നടന്നിട്ടുണ്ട്.
ഈ ചര്‍ച്ചകളുടെ തെളിവുകള്‍ സിപിഎം നിയോഗിച്ച അന്വേഷണ കമ്മിറ്റിയ്ക്ക് കിട്ടിയിട്ടുണ്ട്. സൈബര്‍ സിറ്റി പദ്ധതിയോട് വിഎസിനും ആദ്യം അനുകൂല മനോഭാവമായിരുന്നുവെന്നും കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്.
അടുത്ത പേജില്‍












Click it and Unblock the Notifications