Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ കണ്ടക്ടറെ പീഡിപ്പിച്ചയാളെ മന്ത്രി പിടികൂടി

അരൂര്‍: കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്രചെയ്യുകയായിരുന്ന വനിതാ കണ്ടക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ഗതാഗതമന്ത്രി മാത്യു ടി തോമസ്‌ പിടികൂടി.

ബസ്സില്‍ വച്ച്‌ മന്ത്രി മാത്യു ടി തോമസ്‌ യാദൃശ്ചികമായാണ്‌ ഇയാളെ പിടികൂടിയത്‌. പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ച എഴുപുന്ന സ്വദേശി സതീശന്‍(25) എന്നയാളെ മന്ത്രി കയ്യോടെ പിടികൂടി അരൂര്‍ പൊലീസിന്‌ കൈമാറുകയായിരുന്നു.

ഞായറാഴ്‌ച രാവിലെ ആറരയോടെ ദേശീയപാതയില്‍ ചന്തിരൂര്‍ പാലത്തിന്‌ സമീപമാണ്‌ സംഭവം നടന്നത്‌. ആലുവയില്‍ നിന്നും ചേര്‍ത്തലയ്‌ക്കു പോവുകയായിരുന്ന കെഎസ്‌ആര്‍ടിലി ബസ്സില്‍ യാത്രചെയ്യുകയായിരുന്നു കണ്ടക്ടറായ പാണവള്ളി സ്വദേശി യുവതി.

ചേര്‍ത്തല ഡിപ്പോയ്‌ക്ക്‌ കീഴിയില്‍ ജോലിചെയ്യുന്ന ഇവര്‍ ജോലിയ്‌ക്കു പോകാനായി അരൂര്‍ ക്ഷേത്രം കവലയില്‍ നന്നാണ്‌ ബസ്സില്‍ കയറിയത്‌. സതീശന്‍ കയറിപ്പിടിക്കാനും ഉപദ്രവിക്കാനും തുടങ്ങിയതോടെ ഇവര്‍ രൂക്ഷമായി പ്രതികരിച്ചു.

ഇവര്‍ക്കൊപ്പം ബസ്‌ കണ്ടക്ടറും യാത്രക്കാരും ചേര്‍ന്നു. ബഹളം കൂടിയപ്പോള്‍ ബസ്‌ ചന്തിരൂരില്‍ നിര്‍ത്തിയിട്ടു. ഇതോടെ നാട്ടുകാരും പ്രശ്‌നത്തില്‍ ഇടപെട്ടു.

ഈ സമയം എറണാകുളത്തുനിന്നും തിരുവനന്തപുരത്തേയ്‌ക്ക്‌ പോവുകയായിരുന്ന മന്ത്രി ബസ്‌ നിര്‍ത്തിയിട്ടത്‌ കണ്ട്‌ കാര്‍ നിര്‍ത്തി ബസ്സിനരികിലെത്തി. യാത്രക്കാരനോട്‌ ബസ്‌ കണ്ടക്ടര്‍ ക്ഷുഭിതനാകുന്നത്‌ കണ്ട്‌ മന്ത്രി കാര്യം അന്വേഷിച്ചു. കാര്യമനസ്സിലായപ്പോള്‍ മന്ത്രി പ്രതിയെ കടന്നു പിടിച്ചു.

പ്രതി കുതറുകയും മന്ത്രിയോട്‌ കയര്‍ക്കുകയും ചെയ്‌തു. എങ്കിലും മന്ത്രി അയാള്‍ക്കുമേലുള്ള പിടി വിട്ടില്ല. മന്ത്രിയുടെ ഗണ്‍മാന്‍ ഉടന്‍ അരൂര്‍ പൊലീസില്‍ വിവരമറിയിച്ചു. പിന്നീട്‌ എസ്‌ഐയും മറ്റ്‌ പൊലീസുകാരുമെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. അപമര്യാദയായി പെരുമാറിയയാളോട്‌ പ്രതികരിച്ച വനിതാ കണ്ടക്ടറെയും നാട്ടുകാരെയും മന്ത്രി അഭിനന്ദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+